ഉന്നാവ് പെണ്‍കുട്ടിയുടെ നില ഗുരുതരം; കടുത്ത പനി ന്യുമോണിയ ആയി, ആരോഗ്യനിലയില്‍ ആശങ്കയുള്ളതായി ഡോക്ടര്‍മാരും ബന്ധുക്കളും
Aug 3, 2019, 19:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദില്ലി: (www.kvartha.com 03.08.2019) ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്ക. കടുത്ത പനി ന്യുമോണിയ ആയി മാറിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടത്. ഇതിനേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്.
നേരത്തെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ്. ഇതിന് പിന്നാലെയാണ് കടുത്ത പനി ഉണ്ടായതും ആശങ്ക സൃഷ്ടിക്കും വിധത്തില്‍ ന്യുമോണിയ ബാധ കൂടി സ്ഥിരീകരിച്ചതും. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായത് ആശാവഹമാണെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചിരുന്നു.
ചികിത്സക്കായി തല്‍ക്കാലം പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റേണ്ടെന്ന് ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരുന്നു. കുടുംബാംഗങ്ങളും നിലപാടും ഇത് തന്നെയായിരുന്നു. മികച്ച ചികിത്സയാണ് പെണ്‍കുട്ടിക്ക് കിട്ടുന്നതെന്നും തല്‍ക്കാലം ദില്ലിയിലേക്ക് മാറ്റേണ്ടതില്ലെന്നും കുടുംബാംഗങ്ങള്‍ കോടതിയെയും അറിയിച്ചു. ഇതനുസരിച്ചാണ് പെണ്‍കുട്ടിയെ ഉടന്‍ ദില്ലിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് തല്‍ക്കാലം സുപ്രീംകോടതി മരവിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, UP, Molestation, hospital, Media, Health, Doctor, MLA, Treatment, Unnao rape and accident survivor gets pneumonia, says reports
നേരത്തെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതാണ്. ഇതിന് പിന്നാലെയാണ് കടുത്ത പനി ഉണ്ടായതും ആശങ്ക സൃഷ്ടിക്കും വിധത്തില്‍ ന്യുമോണിയ ബാധ കൂടി സ്ഥിരീകരിച്ചതും. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായത് ആശാവഹമാണെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചിരുന്നു.
ചികിത്സക്കായി തല്‍ക്കാലം പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റേണ്ടെന്ന് ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരുന്നു. കുടുംബാംഗങ്ങളും നിലപാടും ഇത് തന്നെയായിരുന്നു. മികച്ച ചികിത്സയാണ് പെണ്‍കുട്ടിക്ക് കിട്ടുന്നതെന്നും തല്‍ക്കാലം ദില്ലിയിലേക്ക് മാറ്റേണ്ടതില്ലെന്നും കുടുംബാംഗങ്ങള്‍ കോടതിയെയും അറിയിച്ചു. ഇതനുസരിച്ചാണ് പെണ്‍കുട്ടിയെ ഉടന്‍ ദില്ലിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് തല്‍ക്കാലം സുപ്രീംകോടതി മരവിപ്പിച്ചത്.
Keywords: News, National, UP, Molestation, hospital, Media, Health, Doctor, MLA, Treatment, Unnao rape and accident survivor gets pneumonia, says reports
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.