അജ്ഞാത സംഘത്തിന്റെ അക്രമത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: ബൈക്കില്‍ ഓട്ടോ ഇടിച്ചെന്നാരോപിച്ച് അജ്ഞാത സംഘം ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് കല്ലുകൊണ്ടിടിച്ച്  പരിക്കേല്‍പിച്ചു വഴിയില്‍ തള്ളി. അതിരമ്പുഴ ശ്രീകണ്ഠമംഗലം വടക്കേത്തുരുത്ത് ദിലീപിനെയാണ് (ഷാന്‍- 30) അജ്ഞാതസംഘം ആക്രമിച്ചത്.

കൈപ്പുഴ കുടിലില്‍കവല ഭാഗത്ത് വെച്ച് ഞായറാഴ്ച  രാത്രി പത്തര മണിയോടെയാണ് സംഭവം. പരിക്കേറ്റ ദിലീപ് വേദനയെ തുടര്‍ന്ന് നിലവിളിക്കുന്നതു കേട്ട  നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. അക്രമത്തില്‍ തലയും മുഖവും തകര്‍ന്ന് ചോരവാര്‍ന്നൊലിക്കുന്ന  നിലയില്‍ പോലീസുകാരാണ് ദിലീപിനെ ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

സംഭവസ്ഥലത്തു നിന്നും ആ സമയം മൂന്ന് ബൈക്കുകള്‍ ഓടിച്ച് പോയതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
അജ്ഞാത സംഘത്തിന്റെ അക്രമത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരംദിലീപ് ഓടിച്ച ഓട്ടോ ഞായറാഴ്ച  രാത്രി നീണ്ടൂരില്‍ വെച്ച് ബൈക്കുമായി ഉരസുകയുണ്ടായി. തുടര്‍ന്ന് ബൈക്ക് യാത്രക്കാരും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടായി.

അതിനുശേഷം  യാത്ര തുടര്‍ന്ന ദിലീപിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി കല്ലുകൊണ്ട് തലയും മുഖവും ഇടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു. ഇടിക്കാനുപയോഗിച്ച കല്ല് പോലീസ് അക്രമ സ്ഥലത്തുനിന്നും കണ്ടെടുത്തു.

ദിലീപിന്റെ ഓട്ടോയുടെ ചില്ല് തകര്‍ന്നിട്ടുണ്ട്. സംഭവം കോട്ടയം ഡി വൈ എസ് പിയുടെ
നേതൃത്വത്തിലുള്ള പോലീസ് സംഘം  പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം ഗുരുതരാവസ്ഥയില്‍ കഴിയുന്ന  ദിലീപിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ലെന്നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച വിവരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റ് ഗുരുതരം
Keywords:  Unknown mob attacks Auto driver, Kottayam, Injured, Police, Medical College, Natives, Treatment, Passengers, Health, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia