'ഗോ കൊറോണ, കൊറോണ ഗോ' മുദ്രാവാക്യം ഏറ്റില്ല; കോവിഡ് സ്ഥിരീകിരിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Oct 27, 2020, 16:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 27.10.2020) കോവിഡ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്ത സമയത്ത് സമരം സംഘടിപ്പിക്കുകയും കോവിഡിനെതിരെ 'ഗോ കൊറോണ കൊറോണ ഗോ' എന്ന മുദ്രാവാക്യം വിളിച്ച വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. ചുമയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പരിശോധന നടത്തിയത്. തുര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡി ടിവിയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ നടി പായല്‍ ഘോഷ് തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അത്താവാലേ) ചേരുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. നിരവധി പേരാണ് പരിപാടിക്ക് എത്തിയത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Keywords: News, National, India, Union minister, COVID-19, Health, Hospital, Minister, Union Minister Ramdas Athawale Tests COVID-19 Positive, Hospitalised In Mumbai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

