കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിച്ചു
Sep 13, 2020, 09:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 13.09.2020) 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തനായി ആശുപത്രി വിട്ടിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിച്ചു. ശനിയാഴ്ച രാത്രിയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് 2 ന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമിത് ഷായെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച് രോഗം ഭേദമായി മടങ്ങിയിരുന്നു. പിന്നീട് ഓഗസ്റ്റ് 14 ഹോം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കിയ അമിത് ഷായെ ഓഗസറ്റ് 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടുന്ന്
രോഗം ഭേദമായി അമിത് ഷാ ഓഗസ്റ്റ് 31 ആശുപത്രി വിട്ടിരുന്നു.
രോഗം ഭേദമായി അമിത് ഷാ ഓഗസ്റ്റ് 31 ആശുപത്രി വിട്ടിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

