മകന്റെ ചികിൽസക്ക് പണമില്ല, ദയാവധത്തിന് അനുമതി തേടി പിതാവ് പ്രധാന മന്ത്രിക്ക് കത്തയച്ചു

 


ADVERTISEMENT

ആഗ്ര: (www.kvartha.com 06.01.2017) ഏതെങ്കിലും ഒരു പിതാവിന് സ്വന്തം മകനെ കൊല്ലാൻ കഴിയുമൊ? ഇല്ലെന്ന് തന്നെയായിരിക്കും ഭൂരിഭാഗം പേരുടേയും അഭിപ്രായം. എന്നാൽ തന്റെ മകനെ കൊല്ലാൻ പ്രധാന മന്ത്രിയോട് അനുവാദം ചോദിച്ചിരിക്കുകയാണ് ഒരു പിതാവ്. ഉത്തർ പ്രദേശിലാണ് സംഭവം റിപ്പൊർട്ട് ചെയ്തിരിക്കുന്നത്.

മകന്റെ ചികിൽസക്ക് പണമില്ല, ദയാവധത്തിന് അനുമതി തേടി പിതാവ് പ്രധാന മന്ത്രിക്ക് കത്തയച്ചു

വിപിൻ എന്ന കുട്ടിയെ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അസുഖത്തിന് ശമനമൊന്നും ഉണ്ടായില്ല, മാത്രവുമല്ല ഭീമമായ തുകയാണ് ഒരൊ ദിവസവും ആശുപത്രിയിൽ ചിലവാകുന്നത്. വിപിന്റെ മാതാപിതാക്കൾക്ക് ഇത്രയും വലിയ തുക താങ്ങാനാവുന്നതല്ല. തുടർന്നാണ്` ആ പിതാവ് സർക്കാർ മേലധികാരികൾക്ക് കത്തെഴുതാൻ നിർബന്ധിതനായത്.


"എനിക്കു പെട്ടെന്നു സുഖമാകണമെന്നുണ്ട് പക്ഷെ പ്രതീക്ഷയില്ല".അത് കൊണ്ടാണ് ഇങ്ങനെ ഒരു കത്തെഴുതാൻ പിതാവ് നിർബന്ധിതനായതെന്ന് വിപിൻ മാധ്യമങ്ങളോട് പറഞ്ഞു.'

പ്രധാന മന്ത്രി, ഇന്ത്യൻ പ്രസിഡണ്ട്, മുഖ്യമന്ത്രി തുടങ്ങിയവർക്കാണ് വിപിന്റെ പിതാവ് കത്തെഴുതിയത്.
മകന്റെ ചികിൽസക്ക് പണമില്ല, ദയാവധത്തിന് അനുമതി തേടി പിതാവ് പ്രധാന മന്ത്രിക്ക് കത്തയച്ചു

ഒന്നുകിൽ എന്റെ മകനെ ചികിൽസിക്കാനുള്ള പണം തരിക, ഇല്ലെങ്കിൽ ദയാവധത്തിനുള്ള (ഇച്ച മൃത്യു) അനുമതി തരിക. ഇതാണ് കത്തിലെ ഉള്ളടക്കം.
2011 ൽ ദയാവധം നിയമാനുസൃതമാക്കിയിട്ടുണ്ടെങ്കിലും മാരകമായ അസുഖങ്ങൾക്ക് ദയാവധം അനുവദിക്കാൻ കഴിയുമൊ എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

Image Credit: Indian Express

Summary: Unable to bear expenses for son’s treatment, man writes to PM Modi, President to sanction euthanasia Vipin, a resident of Agra, Uttar Pradesh, who is suffering from aplastic anaemia, sees no hopes of getting better. His family
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia