കോവിഡ് വൈറസ് ബാധ; ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ റിപബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ എത്തിയേക്കില്ല

 


ന്യൂഡെല്‍ഹി: (www.kvartha.com 23.12.2020) യു കെയില്‍ പരിവര്‍ത്തനം സംഭവിച്ച വൈറസ് രോഗബാധയുടെ സാഹചര്യത്തില്‍ റിപബ്ലിക് ദിനത്തില്‍ ഇന്ത്യയിലെത്താനുളള തീരുമാനം ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുനപരിശോധിച്ചേക്കും. ബ്രിടീഷ് മെഡിക്കല്‍ അസോസിയേഷന്‍ കൗണ്‍സില്‍ അധ്യക്ഷനായ ഡോ ചാന്ദ് നാഗ്പൗള്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

കോവിഡ് വൈറസ് ബാധ; ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ റിപബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ എത്തിയേക്കില്ല
ജനുവരി 26നാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തേണ്ടത്. യു കെയില്‍ തലസ്ഥാനമായ ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കുമാണ് പുതിയ വൈറസ് ബാധ കൂടുതലായും കാണപ്പെടുന്നത്. എന്നാല്‍ ബ്രിടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ പര്യടനം നടത്തുമോ എന്നകാര്യത്തില്‍ യു കെ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക തീരുമാനം ഒന്നും തന്നെ അറിയിച്ചിട്ടില്ല.

പുതിയ സാഹചര്യത്തില്‍ ഇതുവരെ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിടനിലേക്ക് യാത്രാവിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. ആദ്യം കണ്ടെത്തിയ വൈറസിനെക്കാള്‍ അതിവേഗം പ്രസരണം ചെയ്യപ്പെടുന്നതാണ് പുതിയ പരിവര്‍ത്തനം വന്ന വൈറസ് എന്ന് യു കെ മുന്‍പ് അറിയിച്ചിരുന്നു. ആയിരത്തോളം പേര്‍ക്കാണ് തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് യു കെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം 36,804 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 21,10,314 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. യു കെയില്‍ പുതിയ കേസുകള്‍ വര്‍ധിച്ചതോടെ ഇന്ത്യയിലെത്തുന്ന ബ്രിടനില്‍ നിന്നുളള യാത്രികര്‍ക്കും വിമാനജീവനക്കാര്‍ക്കും ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്ന് കേന്ദ്രസര്‍ക്കാരും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം റിപബ്ലിക് ദിന പരേഡ് ക്യാമ്പിലെ എണ്‍പതിലധികം സൈനികര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആര്‍മി ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിപബ്ലിക് ദിനം, ആര്‍മി ഡേ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകള്‍ക്കായി സൈനിക സംഘം ഒന്നരമാസത്തോളമായി ഡെല്‍ഹിയിലുണ്ട്. ഇവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കെല്ലാം വൈറസ് ബാധ സ്ഥിരീകരിച്ചത്.

Keywords:  UK PM Boris Johnson may not attend India's R-Day parade due to new COVID-19 strain: Senior British Doctor, New Delhi, News, Politics, Passengers, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia