ഇംഗ്ലണ്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇംഗ്ലണ്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ഇംഗ്ലണ്ട് പാര്‍ലമെന്റ് ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി (ആരോഗ്യമന്ത്രി) അ സോബ്രി എംപിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ആരോഗ്യപരിപാലന സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു.

''യുകെയില്‍ നിന്നുള്ള വിദഗ്ദ്ധരും കേരളവും ചേര്‍ന്ന് ആരോഗ്യപരിപാലന ഗുണനിലവാരം മെച്ചപ്പെടുത്തുവാനായി പങ്കാളിത്തം ഊര്‍ജിതമാക്കുന്നു എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്'', മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

''ഉയര്‍ ആരോഗ്യ, മാനവിക വികാസ സൂചികകളാല്‍ ലോകമാകെ അറിയപ്പെടുന്ന കേരളത്തില്‍ എത്തുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിലവില്‍ കേരളത്തില്‍ ഞങ്ങള്‍ക്കുള്ള അക്കാദമിക്, ഗേവഷണ തലങ്ങളിലെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുവാനുളള താത്പര്യം പങ്കുവയ്ക്കന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുവാനായതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. കേരളത്തിലെ പ്രധാനപ്പെട്ട സര്‍വകലാശാലകള്‍, കോളജുകള്‍, കമ്പനികള്‍, എന്നിവയെ വിദ്യാഭ്യാസ, ഗവേഷണ, പരിശീലന രംഗങ്ങളിലും ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തിലും യുകെയില്‍ പങ്കാളിത്തം തേടാന്‍ ഞാന്‍ ക്ഷണിക്കുന്നു'', യുകെ ആരോഗ്യമന്ത്രി സോബ്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍, 'ക്വാളിറ്റി സ്റ്റാന്റേര്‍ഡ് ഫോര്‍ പോസ്റ്റ്-പാര്‍ട്ടം ഹെമറേജ് ആന്റ് ഹൈപര്‍ടെന്‍സീവ് ഡിസോര്‍ഡേഴ്‌സ് ഓഫ് പ്രെഗ്നന്‍സി' എന്ന ചെറുപുസ്തകം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ആരോഗ്യവകുപ്പ്, കേരള അസോസിയേഷന്‍ ഓഫ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റ്‌സ്, യുകെയിലെ നൈസ് ഇന്റര്‍നാഷണല്‍ എന്നിവ നടത്തു പ്രവര്‍ത്തനങ്ങളും പദ്ധതികളും സമ്മേളിപ്പിക്കുതാണ് ഈ പുസ്തകം. കേരള സര്‍ക്കാര്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍, കേരള ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് ആന്റ് ഗൈനക്കോളജിസ്റ്റ്‌സ്, ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ കൂട്ടായ്മയുടെ ഫലമാണ് ഈ പുസ്തകം.

കേരളത്തിലെ മാതൃപരിചരണം മെച്ചപ്പെടുത്തുവാനും പ്രസവ സമയത്തെ മരണ നിരക്ക് കുറയ്ക്കുവാനും സഹായകമായ ആദ്യത്തെ ക്വാളിറ്റി സ്റ്റാന്റേര്‍ഡ് ഫോര്‍ പോസ്റ്റ്-പാര്‍ട്ടം ഹെമറേജ് ആന്റ് ഹൈപര്‍ടെന്‍സീവ് ഡിസോര്‍ഡേഴ്‌സ് ഓഫ് പ്രെഗ്നന്‍സി നടപ്പാക്കുതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നൈസ് ഇന്റര്‍നാഷണല്‍ സ്ഥാപക ഡയറക്ടര്‍ ഡോ. കാലിപ്‌സോ പറഞ്ഞു. 


ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ആരംഭിക്കു ഈ സംരംഭം, പൊതു, സ്വകാര്യ മേഖലയില്‍ ആരോഗ്യ സേവനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. കൂടാതെ ഈ സംരംഭത്തില്‍ നിന്നുള്ള അനുഭവപാഠങ്ങള്‍ ഇതര സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനുമാകും. ഈ നവീന സംരംഭത്തിന്റെ ഭാഗമാകുന്നതില്‍ നൈസിന് അഭിമാനമുണ്ട്. കേരളവുമായി ദീര്‍ഘകാല സഹകരണം തുടര്‍ന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കേരളത്തിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയിലെ സാര്‍വദേശീയ വികസന വകുപ്പിന്റെ സജീവ സഹകരണമുണ്ട്.

ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ മൈക്ക് നിതവൃയാനകിസും യുകെ ആരോഗ്യമേഖലയിലെ ഉന്നത ഉദേ്യാഗസ്ഥരുടെ ഒരു സംഘവും നവംബറില്‍ കേരളം സന്ദര്‍ശിച്ചതിന്റെ തുടര്‍ചയാണ് യുകെ ആരോഗ്യപരിപാലന സംഘത്തിന്റെ ഈ സന്ദര്‍ശനം. 


Keywords: Health Minister, Health, Thiruvananthapuram, Oommen Chandy, England, Meeting, Kerala, Malayalam News, Kerala Vartha.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia