Bone Marrow Transplant | 2 വയസുകാരനായ ഉഗാൻഡന്‍ കുഞ്ഞ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്ന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിലൂടെ പുതുജീവിതത്തിലേക്ക്; ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യം
May 16, 2022, 21:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ് മാത്രം പ്രായമുള്ള ഉഗാൻഡന്‍ സ്വദേശിയായ കുഞ്ഞ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിന്ന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിലൂടെ പുതുജീവിതത്തിലേക്ക്. സികിള്‍ സെല്‍ അനീമിയ എന്ന രോഗം ബാധിച്ചാണ് കുട്ടിയുടെ മാതാപിതാക്കള്‍ ചികിത്സ തേടി കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചേര്‍ന്നത്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നടത്തിയ ചികിത്സാ സംബന്ധമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇവര്‍ കോഴിക്കോട്ട് എത്തിച്ചേര്‍ന്നത്.
ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവനാണ് ചികിത്സയ്ക്ക് നേതൃത്വം വഹിച്ചത്. അസഹനീയമായ വേദനയും, തുടര്‍ചയായ ഇന്‍ഫക്ഷനുകളും കൊണ്ട് ബുദ്ധിമുട്ടിയ കുട്ടിക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് മാത്രമേ പ്രതിവിധിയുള്ളൂ എന്ന് തീരുമാനിച്ച ശേഷം അനുയോജ്യമായ മജ്ജയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. അതിനിടെ കുട്ടിയുടെ ജ്യേഷ്ഠ സഹോദരന്റെ മജ്ജ പൂര്‍ണമായും യോജിക്കുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തെ തന്നെ ദാതാവായി നിശ്ചയിക്കുകയും ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തീകരിക്കുകയും ചെയ്തു.
വളരെ സങ്കീര്‍ണമായ ചികിത്സാ രീതിയാണ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്. അണുവിമുക്തമായ അന്തരീക്ഷത്തില്‍, പ്രത്യേകം തയ്യാറാക്കിയ ബോണ്‍മാരോ സ്യൂടില്‍ വെച്ചാണ് ചികിത്സ നടത്തുക. ഹെമറ്റോപോയറ്റിക് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് എന്ന രീതിയാണ് കുട്ടിക്ക് സ്വീകരിച്ചത്. കീമോതെറാപി നല്‍കുകയും, പിന്നീട് കുട്ടിയുടെ ശരീരത്തില്‍ നിലവിലുള്ള മജ്ജ പൂര്‍ണമായി നീക്കം ചെയ്യുകയും ചെയ്തതിന് ശേഷമാണ് സഹോദരന്റെ മജ്ജ കുട്ടിയുടെ ശരീരത്തിലേക്ക് സന്നിവേശിപ്പിച്ചത്. തുടര്‍യായ നിരീക്ഷണത്തിന് ശേഷം രക്തയോട്ടം ഭേദപ്പെട്ട നിലയിലെത്തി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ട്രാന്‍സ്പ്ലാന്റ് യൂനിറ്റില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.
'ഒരുമാസത്തെ തുടര്‍ചയായ നിരീക്ഷണങ്ങള്‍ക്ക് ശേഷം കുഞ്ഞിന് അസുഖം ഭേദമായി എന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചു. തുടര്‍ ട്രാന്‍സ്ഫ്യൂഷനുകള്‍ ഇനി ആവശ്യമുണ്ടാവുകയില്ല എന്നതിന് പുറണെ വേദനയില്‍ നിന്നും, മറ്റ് ബുദ്ധിമുട്ടുകളില്‍ നിന്നും കുട്ടി പൂര്‍ണമായി മുക്തനാവുകയും ചെയ്തു. ഇനി മറ്റ് കുഞ്ഞുങ്ങളെ പോലെ സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും', ഡോ. കേശവന്‍ പറഞ്ഞു.
'ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് പോലുള്ള അതി സങ്കീര്‍ണമായ കേസുകള്‍ തേടി ആളുകള്‍ കോഴിക്കോട്ടേക്കെത്തുന്നു എന്നത് അഭിമാനകരമാണ്, ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് പുറമെ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഉഗാൻഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ രോഗികള്‍ ആദ്യ പരിഗണനയായി കോഴിക്കോടിനെയും ആസ്റ്റര്‍ മിംസിനെയും തെരഞ്ഞെടുത്ത് തുടങ്ങിയിരിക്കുന്നു. ഇത് നമുക്ക് അഭിമാനകരമാണ്', ആസ്റ്റര്‍ ഗ്രൂപ് കേരള ആൻഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡോ. കെ. വി. ഗംഗാധരന്‍ (ഹെഡ് ഓങ്കോളജി വിഭാഗം), ഡോ. സുരേഷ് കുമാര്‍ ഇ കെ (ഹെഡ് പീഡായാട്രിക്‌സ്), ഡോ. സുദീപ് (കണ്‍സല്‍ടന്റ് ഹെമറ്റോളജിസ്റ്റ്) എന്നിവരും പങ്കെടുത്തു.

Keywords: News, Kerala, Kozhikode, Hospital, Health, Treatment, Surgery, England, Aster MIMS, Bone Marrow Transplant, Two-year-old Ugandan child underwent bone marrow transplant at Aster MIMS.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.