ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയില്‍ 2 രോഗികള്‍ക്ക് ഒരു കിടക്ക; ഓക്സിജന്‍ മാസ്‌ക് ധരിച്ച 2 പേരുടെ ചിത്രങ്ങള്‍ പുറത്തുവന്നു

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 16.04.2021) ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ഡെല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയില്‍ രണ്ടു കോവിഡ് രോഗികള്‍ക്ക് ഒരു കിടക്ക. 1,500 ലധികം കിടക്കകള്‍ ഈ ആശുപത്രിയിലുണ്ട്. ഓക്സിജന്‍ മാസ്‌ക് ധരിച്ച രണ്ടുപേര്‍ ഒരു കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 
Aster_MIMS

ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയില്‍ 2 രോഗികള്‍ക്ക് ഒരു കിടക്ക; ഓക്സിജന്‍ മാസ്‌ക് ധരിച്ച 2 പേരുടെ ചിത്രങ്ങള്‍ പുറത്തുവന്നു


കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വാര്‍ഡിന് പുറത്തിട്ടിരിക്കുന്നു. മോര്‍ചറിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പാണ് വാര്‍ഡിന് പുറത്തേക്ക് മാറ്റുന്നത്. ആംബുലന്‍സുകളിലും ബസുകളിലും ഓടോറിക്ഷകളിലും രോഗികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ നവജാത ശിശുവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഞങ്ങള്‍ അമിത ജോലി ഭാരമുള്ളവരാണെന്നും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കായി 300 ല്‍ അധികം കിടക്കകളുണ്ടെന്നും എന്നാല്‍ അതും മതിയാകില്ലെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു. ആളുകള്‍ അശ്രദ്ധരാണ്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, India, New Delhi, Hospital, Trending, COVID-19, Health, Health and Fitness, Dead Body, Dead, Patient, Two To A Bed, Bodies Outside Ward At Delhi Hospital Amid Covid Crisis
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia