പാലക്കാട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി ആശുപത്രി വിട്ടു; കൊല്ലത്ത് ഗര്‍ഭിണി അടക്കം മൂന്നുപേര്‍ക്ക് രോഗമുക്തി
Apr 15, 2020, 17:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 15.04.2020) പാലക്കാട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി ആശുപത്രി വിട്ടു. മാര്‍ച്ച് 27ന് രോഗം സ്ഥിരീകരിച്ച ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി, ഈമാസം നാലിന് രോഗം സ്ഥിരീകരിച്ച കാവില്‍പ്പാട് സ്വദേശി എന്നിവരാണ് ആശുപത്രി വിട്ടത്. ഇവരുടെ തുടര്‍ച്ചയായ മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. പ്രഥമ സമ്പര്‍ക്ക പട്ടികയില്‍ ആര്‍ക്കും രോഗബാധ കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇനി രണ്ടുപേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് പാലക്കാട് ചികിത്സയിലുളളത്.
അതേസമയം കൊവിഡ് ബാധിച്ച് കൊല്ലത്ത് ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി രോഗമുക്തരായി. ഇതില്‍ ഗര്‍ഭിണിയായ ഒരു യുവതിയും ഉള്‍പ്പെടുന്നു. ഖത്തറില്‍ നിന്ന് എത്തിയ ഇട്ടിവ സ്വദേശിനിയും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ഓയൂര്‍ സ്വദേശിയുമാണ് രോഗ മുക്തരായത്. ഇനി അഞ്ചു പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന സമഗ്ര സാമൂഹിക സര്‍വേക്ക് തുടക്കമായി. രോഗം ഏറ്റവും കൂടുതല്‍ പടര്‍ന്ന ആറു പഞ്ചായത്തുകളിലെയും രണ്ട് മുന്‍സിപ്പാലിറ്റികളിലെയും മുഴുവന്‍ വീടുകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. കൊവിഡ് ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി സമൂഹ വ്യാപനം തടയുകയാണ് ലക്ഷ്യം.
Keywords: Two people survived covid 19 discharged from Palakkad, palakkad, Kollam, News, Health, Health & Fitness, Hospital, Treatment, Pregnant Woman, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.