Monkeypox | കണ്ണൂരില്‍ മങ്കിപ്പനി സ്ഥിരീകരിച്ച 2 പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ 

 
Health Condition Stable for Two Monkeypox Patients in Kannur
Health Condition Stable for Two Monkeypox Patients in Kannur

Representational Image Generated by Meta AI

●  മങ്കിപോക്സ് ലക്ഷണം കണ്ടതോടെയാണ് അബുദബിയില്‍ നിന്നും ഇങ്ങോട്ടേക്ക് കയറ്റിവിട്ടതെന്നാണ് വിവരം.
● ശരീരത്തില്‍ കുമിളകള്‍ പൊങ്ങിയിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
● മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

തളിപ്പറമ്പ്: (KVARTHA) പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവേശിപ്പിച്ച രണ്ടു പേര്‍ക്ക് മങ്കിപനി  സ്ഥിരീകരിച്ചു. വയനാട്, തലശേരി സ്വദേശികളായ രണ്ടു പേര്‍ക്കാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച  വയനാട് സ്വദേശിയായ 24 വയസുകാരനാണ് ആദ്യം മങ്കി പോക്‌സാണെന്ന് പരിശോധനയില്‍ വ്യക്തമായത്.

മൂന്നു ദിവസം മുമ്പാണ് ഇയാള്‍ അബുദബിയില്‍ നിന്ന് നാട്ടിലെത്തിയത്. മങ്കിപോക്സ് ലക്ഷണം കണ്ടതോടെയാണ് അബുദബിയില്‍ നിന്നും ഇങ്ങോട്ടേക്ക് കയറ്റിവിട്ടതെന്നാണ് വിവരം. ഇപ്പോള്‍ 803 ലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില  സാധാരണ ഗതിയിലാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ശരീരത്തില്‍ കുമിളകള്‍ പൊങ്ങിയിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മങ്കിപോക്‌സ് രോഗിയെ പരിചരിക്കാനായി ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ തലശേരി സ്വദേശിയായ മറ്റൊരാളെയും എംപോക്സ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന്  കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാളും പ്രത്യേക നിരീക്ഷണത്തിലാണ്. മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 #Monkeypox #Kannur #HealthUpdate #Kerala #MedicalNews #MonkeypoxCases


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia