ചൈനയില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
Feb 13, 2020, 16:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 13.02.2020) ചൈനയില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിയ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹിമാദ്രി ബര്‍മന്‍, നാഗേന്ദ്ര സിങ് എന്നിവര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ബര്‍മന്‍ ചൊവ്വാഴ്ചയും നാഗേന്ദ്ര സിംഗ് ബുധനാഴ്ചയുമാണ് കൊല്‍ക്കത്തയില്‍ എത്തിയത്. ഇരുവരും ബാങ്കോക്കില്‍ നിന്നാണ് കൊല്‍ക്കത്തയില്‍ എത്തിയത്. ഇരുവരെയും ബെലിയാഘട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ കൊല്‍ക്കത്തയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഡയറക്ടറായ കൗശിക് ഭട്ടാചര്‍ജി വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അനിത എന്ന യാത്രക്കാരിയുടെ പരിശോധന ഫലം പോസീറ്റിവാണെന്ന് തെര്‍മല്‍ സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു.
സ്പൈസ് ജെറ്റിന്റെ ബാങ്കോക്ക്-ഡെല്‍ഹി വിമാനത്തിലെത്തിയ ഒരു യാത്രക്കാരനെ ക്വാറണ്ടെയ്ന്‍ ചെയ്തിട്ടുണ്ട്. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി.
കൊറോണ ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നും ചൈനയിലേക്കുള്ള രണ്ട് ഫ്‌ളൈറ്റുകളെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Keywords: Two passengers put in isolation for suspected corona virus at Kolkata airport, Kolkata, News, Airport, Hospital, Treatment, Flight, Trending, Passengers, Health, Health & Fitness, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.