കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചവരിലൊരാള്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നെത്തിയ പ്രവാസി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 14.05.2020) കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പ്രവാസി യുവാവ്. മെയ് 12ന് ദുബൈയില്‍ നിന്ന് ഐഎക്സ് 814 വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയെത്തിയ കടമ്പൂര്‍ സ്വദേശിയായ 20കാരനും മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ മട്ടന്നൂര്‍ സ്വദേശി 24കാരനുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മെയ് 12ന് സ്രവ പരിശോധനയ്ക്ക് വിധേയരായ ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം കേളകം സ്വദേശിക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുതായി ഒരാള്‍ കൂടി രോഗ മോചിതനായി. ഇനി മുന്‍പ് പോസിറ്റീവായവരില്‍ രണ്ടുപേരും പുതുതായി മൂന്നു പേരുമുള്‍പ്പെടെ അഞ്ച് ആക്ടീവ് കേസുകളുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 121 ആയി. ഇവരില്‍ 116 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെയായി ജില്ലയില്‍ നിന്നും 4580 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4519 എണ്ണത്തിന്റെ ഫലം ലഭ്യമായി. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചവരിലൊരാള്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നെത്തിയ പ്രവാസി

ഇതിനിടെ കൊട്ടിയൂര്‍ കേളകം മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒന്‍പതാം വാര്‍ഡിനെ ഹോട്ട് സ്‌പോട്ടാക്കി മാറ്റി. ഇതോടെ കതിരൂര്‍ (വാര്‍ഡ് 5) പാട്യം (വാര്‍ഡ് 8, 9 ) എന്നീ മൂന്ന് പഞ്ചായത്തുകളാണ് കണ്ടെയ്‌മെന്റ് സോണുകള്‍. 'മാനന്തവാടിയില്‍ ജോലി ചെയ്യുന്ന പൊലീസുകാരനാണ് കേളകത്തെ കോവിഡ് രോഗി.

ഇതിനിടെ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് സുരക്ഷാ കമ്മറ്റി യോഗം ചേര്‍ന്നു. അഡ്വ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു യോഗം. കോവിഡ് കേളകത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടപടികള്‍ ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു യോഗം. കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രൈമറി കോണ്‍ടാക്റ്റില്‍പ്പെട്ട 20 ലധികം പേരെ വീടുകളില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

കൂടാതെ 9,10,12,13 വാര്‍ഡുകള്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ആളുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധിക്കാന്‍ ഡി എം ഒ യോട് ആവശ്യപ്പെടുന്നതിനും വാര്‍ഡ് തല സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്ന് മറ്റ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

ആളുകള്‍ ടൗണിലേക്കിറങ്ങുന്നത് തടയുന്നതിനായി അവശ്യസാധങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു. സെക്കന്‍ഡറി കോണ്‍ടാക്റ്റില്‍ 60 തിലധികം പേര്‍ ഉണ്ടാവുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

മാനന്തവാടിയില്‍ നിന്നും കോവിഡ് സ്ഥിരീകരിച്ച ആളുടെ സ്രവം പരിശോധനക്ക് അയച്ച വിവരം പഞ്ചായത്തിനെയോ, ആരോഗ്യ വകുപ്പിനെയോ അറിയിച്ചില്ലെന്ന് യോഗത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Keywords:  Two more positive cases in Kannur, Kannur, Health, Health & Fitness, News, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia