അമ്പലപ്പുഴ തീരത്തടിഞ്ഞ ഡോക്കില്‍ ഇന്ധനമില്ലാത്തതിനാല്‍ മലിനീകരണ സാധ്യതയില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 19.07.2018) അമ്പലപ്പുഴയില്‍ തീരത്തടിഞ്ഞ ഡോക്കില്‍ ഇന്ധനം ഇല്ലാത്തതിനാല്‍ മലിനീകരണത്തിനുള്ള സാധ്യതയില്ലെന്ന് ആലപ്പുഴ പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ടഗ്ഗിനോടൊപ്പം ഡോക്ക് വലിച്ചു മാറ്റുന്നതിന് 40 ടണ്‍ ശേഷിയുള്ള ഒരു ടഗ്ഗുകൂടി ലഭ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നു. കേരള തീരത്ത് ശേഷി കുറഞ്ഞ ടഗ്ഗുകളാണ് ലഭ്യമായിട്ടുള്ളത്.

ടഗ്ഗുകളുടെയും വടത്തിന്റെയും ലഭ്യത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഡോക്ക് കെട്ടിവലിക്കുന്നതിനുള്ള പദ്ധതി അംഗീകരിക്കാനാകൂവെന്ന് പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഡോക്ക് കെട്ടിവലിക്കാന്‍ ഉപയോഗിച്ചിരുന്ന അല്‍ഫത്താന്‍ രണ്ട് എന്ന ടഗ് ബോട്ട് ഇന്ധനം നിറക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തുന്നതിനുമായി കോല്ലം തുറമുഖത്താണ് ബെര്‍ത്ത് ചെയ്തിരിക്കുന്നത്.

അമ്പലപ്പുഴ തീരത്തടിഞ്ഞ ഡോക്കില്‍ ഇന്ധനമില്ലാത്തതിനാല്‍ മലിനീകരണ സാധ്യതയില്ല

ടഗ്ഗില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ട്രക്കുകള്‍ വഴി ഇന്ധനം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. തടസം വരുന്ന പക്ഷം ടഗ് കൊച്ചി തുറമുഖത്തെത്തിച്ച് ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ നിന്ന് നേരിട്ട് ഇന്ധനം നിറക്കാനുള്ള സാധ്യത പരിശോധിക്കും. ടഗ്ഗ് കൊല്ലം തുറമുഖം വിടുന്നതിനുമുമ്പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. ഡോക്ക് കെട്ടി വലിക്കാനുള്ള വടം വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് നല്‍കിയതായി ഉടമസ്ഥര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Two Indonesian crew members of floating dock, Alappuzha, News, Boats, Health, Health & Fitness, Kollam, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia