മികച്ച കോവിഡ്-19 വാക്സിനേറ്റര്‍മാര്‍ക്കുള്ള അവാര്‍ഡിന് കേരളത്തിലെ 2 നഴ്സുമാരെ തിരഞ്ഞെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.03.2022) ദേശീയ കോവിഡ്-19 വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി മികച്ച വാക്സിനേറ്റര്‍മാര്‍ക്കുള്ള അവാര്‍ഡിന് സംസ്ഥാനത്തെ രണ്ട് ആരോഗ്യ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തു. മാര്‍ച് എട്ടിന് വനിതാ ദിനാചരണത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Aster mims 04/11/2022

മികച്ച കോവിഡ്-19 വാക്സിനേറ്റര്‍മാര്‍ക്കുള്ള അവാര്‍ഡിന് കേരളത്തിലെ 2 നഴ്സുമാരെ തിരഞ്ഞെടുത്തു

തിരുവനന്തപുരം ജെനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഓഫിസറായ പ്രിയ, പയ്യന്നൂര്‍ താലൂക് ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്സ് ടി ഭവാനി എന്നിവരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.

അവരുടെ സേവനത്തിനും കോവിഡ്-19-നുള്ള വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ കാണിച്ച കാര്യക്ഷമതയ്ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്.

അവാര്‍ഡിന് അര്‍ഹരായ രണ്ടു നഴ്‌സുമാരേയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു. വാക്‌സിനേഷന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. മൂന്നാം തരംഗത്തില്‍ വാക്‌സിനേഷന് പ്രധാന പങ്കുവഹിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Keywords:  Two healthcare workers from Kerala to recieve best vaccinators award, Thiruvananthapuram, News, Women's-Day, Nurse, COVID-19, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia