കോവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 29.07.2020) കോവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീന്‍ (72) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. നൗഷാദിന്റെ രോഗ ഉറവിടം വ്യക്തമല്ല.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സിറാജുദ്ദീന്‍. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സിറാജുദ്ദീനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

കോവിഡ് ബാധിച്ച് കോഴിക്കോട് രണ്ടുപേര്‍ മരിച്ചു

അതേസമയം കോഴിക്കോട് കീം പരീക്ഷയഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ പരീക്ഷ എഴുതിയ മണിയൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെന്ററിലായിരുന്നു ഈ വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയിരുന്നത്.

സംസ്ഥാനത്ത് കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാവിനും പരീക്ഷാഡ്യൂട്ടിക്കെത്തിയ അധ്യാപകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യമുണ്ടായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് സെന്ററില്‍ പരീക്ഷ എഴുതിയ മറ്റൊരു കുട്ടിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Keywords:  Two Covid Death In Kozhikode, Kozhikode, News, Dead, hospital, Treatment, Kerala, Health, Health & Fitness.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia