Heatstroke | മഹാരാഷ്ട്രയിൽ മാർചിൽ 21 പേർ ഉഷ്ണാഘാതം മൂലം മരിച്ചതായി സർകാർ; 300 ലധികം അസുഖങ്ങളും റിപോർട് ചെയ്തു
Apr 29, 2022, 09:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) രാജ്യത്ത് ചൂട് കനക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മാർചിൽ 300 ലധികം അസുഖങ്ങളും 21 മരണങ്ങളും റിപോർട് ചെയ്തു. ഏഴ് പേർ നാഗ്പൂരിലും നാല് പേർ ജൽഗാവിലും മൂന്ന് പേർ അകോലയിലും ജൽനയിൽ രണ്ട് പേരുമാണ് മരിച്ചത്. അമരാവതി, ഔറംഗബാദ്, ഹിംഗോലി, ഒസ്മാനാബാദ്, പർഭാനി ജില്ലകളിൽ ഓരോരുത്തർ വീതം ചൂട് ബാധിച്ച് മരണമടഞ്ഞു.
നാഗ്പൂർ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ ചൂട് സംബന്ധമായ അസുഖങ്ങൾ രേഖപ്പെടുത്തിയത്, 262 എണ്ണം. ചൂടുമായി ബന്ധപ്പെട്ട 338 കേസുകളിൽ 29 എണ്ണം അകോലയിൽ നിന്നും 21 പൂനെയിൽ നിന്നും 14 നാസികിൽ നിന്നും 10 ഔറംഗബാദിൽ നിന്നും ലത്തൂർ, കോലാപ്പൂർ ഡിവിഷനുകളിൽ നിന്നും ഓരോന്നും റിപോർട് ചെയ്തതായി സംസ്ഥാന സർവൈലൻസ് ഓഫീസർ ഡോ. പ്രദീപ് അവാതെ പറഞ്ഞു.
2020-2021ൽ സംസ്ഥാനത്ത് ചൂട് മൂലമുള്ള മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 2016-2019ൽ 43 ഉഷ്ണവുമായി ബന്ധപ്പെട്ട മരണങ്ങളാണ് റിപോർട് ചെയ്തത്. ഈ പശ്ചാത്തലത്തിൽ ആരോഗ്യ ഉദ്യോഗസ്ഥർക്കും ആശ വർകേഴ്സിനും പരിശീലനം നൽകിയതായി പൂനെ സർകിളിലെ അസിസ്റ്റന്റ് ഡയറക്ടർ (മെഡികൽ) ഡോ സഞ്ജയ് ദേശ്മുഖ് പറഞ്ഞു.

Keywords: Mumbai, India, News, Death, Government, Report, Pune, Health, Department, Heat, Temprature, climate, Twenty-one people died of heatstroke in Maharashtra in March, says govt. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.