കോവിഡ് രോഗികളുടെ മാനസികാരോഗ്യത്തിന് മ്യൂസിക് തെറാപ്പി; തിരുവനന്തപുരം നഗരസഭയും ആരോഗ്യവകുപ്പും കൈകോര്‍ക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.07.2020) കോവിഡ് രോഗികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ തിരുവനന്തപുരം നഗരസഭയും ജില്ലാ ആരോഗ്യവകുപ്പും മ്യൂസിക് തെറാപ്പിയും മറ്റ് വിനോദ ഉപാധികളും ഒരുക്കുന്നു. കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്. 750 കിടക്കകളാണ് അവിടെയുള്ളത്. തലസ്ഥാനത്ത് ദിവസവും നൂറിലധികം പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ലക്ഷണങ്ങള്‍ ഇല്ലാത്തവരെയുമാണ് കോവിഡ് പ്രാഥമികാരോഗ്യ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്.

കോവിഡ് രോഗികളുടെ മാനസികാരോഗ്യത്തിന് മ്യൂസിക് തെറാപ്പി; തിരുവനന്തപുരം നഗരസഭയും ആരോഗ്യവകുപ്പും കൈകോര്‍ക്കുന്നു

മ്യൂസിക് തെറാപ്പി രോഗികളുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഗികളില്‍ ഭൂരിഭാഗവും കഠിനമായ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇത് പലരും പലരീതിയിലാണ് പ്രകടിപ്പിക്കുന്നത്. അതുകൊണ്ടാണ് മ്യൂസിക് തെറാപ്പി നല്‍കാന്‍ തീരുമാനിച്ചത്. ഏതൊക്കെ പാട്ടുകളാണ് കേള്‍പ്പിക്കേണ്ടതെന്ന് മ്യൂസിക് തെറാപ്പിസ്റ്റിനെ കണ്ട് തീരുമാനിച്ചെന്നും ഇദ്ദേഹം പറഞ്ഞു.

കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ പുസ്തകങ്ങളെത്തിക്കാനും നഗരസഭ തീരുമാനിച്ചു. അതിന് പുറമേ 24 മണിക്കൂറും വൈഫൈ, ചൂടുവെള്ളം, തണുത്തവെള്ളം എന്നിവയും ഏര്‍പ്പാടാക്കുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. കോവിഡ് രോഗികള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജില്ലാ മാനസികാരോഗ്യ വകുപ്പുമായി ആലോചിച്ച് ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ഉത്കണ്ഠ, വിഷാദം എന്നിവയും രോഗികളില്‍ വര്‍ദ്ധിക്കുന്നുണ്ട്. അതിനാല്‍ കാരംസ് പോലുളള കളികളും ഏര്‍പ്പെടുത്തും. ദിവസവും രോഗികളുടെ മാനസികപരിശോധന നടത്തും. സൈക്യാട്രിസ്റ്റുകളെ ഇവിടെ നിയമിക്കുമെന്ന് ജില്ലാ മാനസികാരോഗ്യകേന്ദ്രം അധികൃതര്‍ പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ സൈക്യാട്രിസ്റ്റുകളെ ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു.

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ 19 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദങ്ങളാണുള്ളത്. പല കേന്ദ്രങ്ങളിലും ആഹാരമായിരുന്നു പ്രഥാന പ്രശ്‌നം. അതിനാല്‍ കുടുംബശ്രീയുമായി സഹകരിച്ച് അത് പരിഹരിച്ചെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ പി ബിനു പറഞ്ഞു. കുടുംബശ്രീക്ക് നഗരസഭയാണ് പണം നല്‍കുന്നത്.


Keywords:  Trivandrum city corporation and district health authorities are planning to introduce music therapy for COVID patients, COVID, Treatment Center, Karyavattom, Trivandrum Corporation, Mental Health, Music therapy, Caroms, Books, Psychiatrists, Wifi.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia