African Swine Fever | കോവിഡ് പിന്നാലെ ത്രിപുരയിൽ പുതിയ രോഗം ആശങ്ക സൃഷ്ടിക്കുന്നു; സർകാർ ഫാമിൽ ആഫ്രികൻ പന്നിപ്പനി സ്ഥിരീകരിച്ചു; പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഉത്തരവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഗർതല: (www.kvartha.com) മിസോറാമിന് പിന്നാലെ ത്രിപുരയിലും ആഫ്രികൻ പന്നിപ്പനി സ്ഥിരീകരിച്ചു. അനിമൽ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഡിപാർട്മെന്റിന്റെ (എആർഡിഡി) കീഴിലുള്ള സെപാഹിജാല ജില്ലയിലെ ദേവിപൂരിൽ സ്ഥിതി ചെയ്യുന്ന സർകാർ ഫാമിൽ പന്നികളെ പരിശോധിച്ചപ്പോൾ പന്നിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതായി വകുപ്പിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. 13 എണ്ണത്തിൽ ആഫ്രികൻ പന്നിപ്പനി ബാധിച്ചതായി റിപോർടിൽ പറയുന്നു.
  
African Swine Fever | കോവിഡ് പിന്നാലെ ത്രിപുരയിൽ പുതിയ രോഗം ആശങ്ക സൃഷ്ടിക്കുന്നു; സർകാർ ഫാമിൽ ആഫ്രികൻ പന്നിപ്പനി സ്ഥിരീകരിച്ചു; പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഉത്തരവ്

'ഏപ്രിൽ ഏഴിന്, മൂന്ന് സാംപിളുകൾ നോർത് ഈസ്റ്റേൻ റീജിയണൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഏപ്രിൽ 13 ന്, എല്ലാ സാംപിളുകളും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച പിസിആർ റിപോർട് ഞങ്ങൾക്ക് ലഭിച്ചു', മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള രോഗാന്വേഷണ ലബോറടറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഫാമിലുള്ള മറ്റ് മൃഗങ്ങളിലേക്കും, പ്രത്യേകിച്ച് പന്നികളിലേക്കും ഈ രോഗം പടർന്നതായി ആശങ്കയുണ്ട്. എന്നാൽ, ഈ രോഗത്തിന്റെ ലക്ഷണങ്ങൾ മറ്റുമൃഗങ്ങളിൽ ഇതുവരെ വെളിപ്പെട്ടിട്ടില്ല. ഇത് കാരണം അവയിൽ രോഗം പടർന്നതായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

സാഹചര്യം നേരിടാൻ പന്നികളെ വൻതോതിൽ കൊന്നൊടുക്കാൻ സർകാർ ഉത്തരവിട്ടു. ഇതിനായി രണ്ട് ടാസ്‌ക് ഫോഴ്‌സിനെ സർകാർ രൂപീകരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഓരോ ടാസ്‌ക് ഫോഴ്‌സിലും 10 പേരുണ്ടാവും. വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ഈ സംഘങ്ങൾ പ്രവർത്തിക്കുക. രോഗബാധ കണ്ടെത്തിയ 13 പന്നികളെ ആദ്യം കൊല്ലും. അതിനുശേഷം ബാക്കിയുള്ള പന്നികളെ പരിശോധിച്ച ശേഷം അവയെയും കൊല്ലും. എട്ട് അടി വരെ കുഴിയെടുത്ത് അവയെ കുഴിച്ചിടും.

രോഗം പടരാതിരിക്കാൻ ഫാമിനുള്ളിൽ താമസിക്കുന്ന പന്നികളെ കൂടാതെ ഒരു കിലോമീറ്റർ ചുറ്റളവിൽ വസിക്കുന്ന മറ്റ് പന്നികളെയും കൊല്ലുമെന്ന് ഉറവിടങ്ങൾ പറയുന്നു. ഇതിനായി അനുമതി തേടി കേന്ദ്രസർകാരിന് കത്തയയ്ക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അവിടെനിന്ന് അനുമതി ലഭിച്ചാലുടൻ പ്രവൃത്തി നടത്തും. 265 മുതിർന്ന പന്നികളും അവയുടെ 185 കുട്ടികളും ഫാമിൽ ഉണ്ടായിരുന്നുവെന്നാണ് ഫാമിൽ ജോലി ചെയ്യുന്നവർ പറയുന്നത്. കുറച്ചുമുമ്പ് 63 പന്നികൾ പെട്ടെന്ന് ചത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഫ്രികൻ പന്നിപ്പനി ബാധിച്ചതായി കണ്ടെത്തിയത്.

Keywords:  National, News, COVID-19, Diseased, Government, Tripura, Health, Disease, Fever, Swine Fever, Tripura govt orders mass execution of pigs amid African Swine Fever.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia