കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ; കോവിഡ് രോഗികള്‍ സംഘം ചേര്‍ന്ന് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്തു
Jul 28, 2020, 14:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഗര്‍ത്തല: (www.kvartha.com 28.07.2020) വെസ്റ്റ് ത്രിപുരയിലെ കോവിഡ് കെയര്‍ സെന്ററില്‍ ഒരു കൂട്ടം കോവിഡ് രോഗികള്‍ ചേര്‍ന്ന് വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്തതായി പരാതി. കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ക്ക് നേരെയുള്ള കൈയ്യേറ്റ ശ്രമമെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് ത്രിപുര ജില്ലാ നിരീക്ഷണ ഓഫീസര്‍ ഡോ സംഗീത ചക്രവര്‍ത്തിയാണ് അക്രമത്തിനിരയായത്. തിങ്കളാഴ്ചയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്.
വെള്ളിയാഴ്ച സംഗീത ചക്രവര്‍ത്തി ഭഗത് സിംഗ് യൂത്ത് ഹോസ്റ്റലില്‍ സ്ഥാപിച്ച കോവിഡ് കെയര്‍ സെന്ററിലേക്ക് നവജാതശിശുക്കള്‍ ഉള്‍പ്പെടെയുള്ള അഞ്ച് സ്ത്രീകളെ അഡ്മിറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രോഗികളെല്ലാം ചേര്‍ന്ന് പ്രതിഷേധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സെന്ററിലെ മറ്റ് ഡോക്ടേഴ്സ് രോഗികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഡോ സംഗീതയുടെ ദേഹത്ത് തുപ്പുകയും കോവിഡ് വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമം നടത്തിയ രണ്ടുപേരെ തിരിച്ചറിയാന്‍ സാധിച്ചതായി വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് മണിക് ലാല്‍ ദാസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട രോഗികള്‍ സുഖം പ്രാപിക്കുന്നത് കാത്തിരിക്കുകയാണെന്നും അതിന് ശേഷം നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യാനാണ് നിയമം അനുശാസിക്കുന്നത്.
കോവിഡ് കെയര്‍ സെന്ററില്‍ 300 കിടക്കകളാണുള്ളത്. 270 രോഗികളാണ് അഡ്മിറ്റായിട്ടുള്ളത്. അഞ്ച് പേരെക്കൂടി അഡ്മിറ്റ് ചെയ്യാനാണ് ഡോ സംഗീത ശ്രമിച്ചത്. ഡോക്ടറെ അധിക്ഷേപിക്കുകയും തുപ്പുകയും ചെയ്ത രോഗികള്‍ക്ക് മേല്‍ കര്‍ശനമായ നടപടി എടുക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു.
അതേസമയം രോഗികള്‍ സംഗീത ചക്രവര്‍ത്തിയെ അധിക്ഷേപിക്കുക മാത്രമല്ല, മാരകമായ കൊറോണ വൈറസ് പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് വെസ്റ്റ് ത്രിപുര ജില്ലാ യൂണിറ്റിലെ എടിജിഡിഎ ജനറല്‍ സെക്രട്ടറി ഡോ. കനക് ചൗധരി പറഞ്ഞു.
Keywords: Tripura Covid Care Centre patients harass, spit at doctor over admitting more people, News, Health & Fitness, Health, Doctor, attack, hospital, Treatment, Complaint, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.