Allegation | 'കൈക്ക് പരിക്കേറ്റ് വന്ന വിദ്യാര്‍ഥിക്ക് ചികിത്സ വൈകിപ്പിച്ചു'; ബത്തേരി താലൂക് ആശുപത്രിക്കെതിരെ ആരോപണവുമായി പിതാവ്
Jul 1, 2022, 16:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സുല്‍ത്താന്‍ബത്തേരി: (www.kvartha.com) കഴിഞ്ഞ ദിവസം സ്കൂളില്‍നിന്ന് വീണ് കൈക്ക് പരിക്കുമായി എത്തിയ വിദ്യാര്‍ഥിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപണം. ബീനാച്ചി തുമ്പോളില്‍ നവാസാണ് തന്റെ മകന് അജ്മലിന് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ഥിയെ ഗവ. താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ മണിക്കൂറുകളോളം വൈകിപ്പിച്ചെന്നും ജീവനക്കാരില്‍നിന്ന് മോശം അനുഭവം നേരിടേണ്ടിവന്നുവെന്നുമാണ് രക്ഷിതാവിന്റെ പരാതി.
രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ ലഭിക്കാതായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തുടര്‍ ചികിത്സ നല്‍കിയതെന്നും നവാസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ബീനാച്ചി ഗവ. ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ അജ്മലിന് വീണ് ഇടതു കൈക്ക് പരിക്കേറ്റത്. ഉടന്‍തന്നെ അധ്യാപകര്‍ അജ്മലിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പിതാവും ആശുപത്രിയിലെത്തിയിരുന്നു. ഈ സമയം അത്യാഹിത വിഭാഗത്തില്‍ ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച ശേഷം എക്സ്റേ എടുപ്പിക്കുകയും പരിശോധനയ്ക്കുശേഷം കൈയ്ക്ക് ബാന്‍ഡേജ് ഇടാനായി ഡ്രസിങ് റൂമില്‍ ചെന്നെങ്കിലും അവിടെ രണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നുവെന്നാണ് നവാസ് ആരോപിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ വിദ്യാര്‍ഥിയാണെന്ന പരിഗണന പോലും നല്‍കിയില്ലെന്നാണ് പരാതി.
ഹോസ്പിറ്റലില്‍ കാത്തിരിക്കുന്നതിനിടെ അജ്മല്‍ കുഴഞ്ഞുവീണു. ഈ സന്ദര്‍ഭത്തിലും ജീവനക്കാരില്‍ നിന്ന് വേണ്ടതരത്തിലുള്ള പരിചരണം ലഭിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. ചികിത്സ വൈകുന്നതിനെക്കുറിച്ച് ചോദിച്ച സമയത്താണ് മോശമായി ജീവനക്കാര്‍ സംസാരിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വന്നത്. ആശുപത്രിയില്‍നിന്ന് തനിക്കും മകനും നേരിടേണ്ടിവന്ന ദുരവസ്ഥയ്ക്കെതിരെ സൂപ്രണ്ടിന് പരാതി നല്‍കാനൊരുങ്ങുകയാണ് നവാസ്.
സംഭവത്തില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: News,Kerala,State,Wayanad,Father,Allegation,Student,Treatment,Health,hospital, Bathery Taluk Hospital Wayanad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

