കൊറോണ സ്ഥിരീകരിച്ച യുകെ പൗരന്‍ മൂന്നാറില്‍ എത്തുന്നതിന് മുന്‍പ് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി; സംഘത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്തു കടക്കാന്‍ സഹായിച്ചത് കൊച്ചിയിലെ ടൂര്‍ ഓപ്പറേറ്റര്‍; വിവരങ്ങള്‍ പുറത്തുവിട്ട് ഇടുക്കി കലക്ടര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 15.03.2020) നെടുമ്പാശേരി വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെ അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബൈയിലേക്കുള്ള വിമാനത്തില്‍ കയറിയ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച യുകെ പൗരന്‍ മൂന്നാറില്‍ എത്തുന്നതിന് മുന്‍പ് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശനാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന സംഘത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ സഹായിച്ചത് കൊച്ചിയിലെ ടൂര്‍ ഓപ്പറേറ്ററാണെന്നാണ് വിവരം.

യുകെ പൗരനും സംഘവും മാര്‍ച്ച് ആറാം തീയതിയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്. തുടര്‍ന്ന് രണ്ടു ദിവസം എറണാകുളം കാസിനോ ഹോട്ടലില്‍ താമസിച്ചു. എട്ടാം തീയതി അതിരപ്പിള്ളി സന്ദര്‍ശിച്ചു. അതിരപ്പിള്ളി റെസിഡന്‍സിയില്‍നിന്നു പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു.

കൊറോണ സ്ഥിരീകരിച്ച യുകെ പൗരന്‍ മൂന്നാറില്‍ എത്തുന്നതിന് മുന്‍പ് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി; സംഘത്തെ റിസോര്‍ട്ടില്‍ നിന്ന് പുറത്തു കടക്കാന്‍ സഹായിച്ചത് കൊച്ചിയിലെ ടൂര്‍ ഓപ്പറേറ്റര്‍; വിവരങ്ങള്‍ പുറത്തുവിട്ട് ഇടുക്കി കലക്ടര്‍

പിന്നീട് സംഘം ചെറുതുരുത്തിയിലും എത്തി. അതിനു ശേഷമാണ് കോവിഡ് സ്ഥിരീകരിച്ച യുകെ പൗരനും ഭാര്യയും അടങ്ങുന്ന പത്തൊന്‍പത് അംഗ സംഘം മൂന്നാറില്‍ എത്തുന്നത്. എന്നാല്‍ സംഘം മൂന്നാറില്‍ എവിടെയൊക്കെ പോയെന്ന കാര്യം മാത്രം വ്യക്തമല്ല.

എന്നാല്‍ ഇവര്‍ മൂന്നാറിലെ ഹോട്ടല്‍ വിട്ട വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ വൈകിയെന്നും കലക്ടര്‍ അറിയിച്ചു. മൂന്നാറില്‍ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശ സഞ്ചാരികളുടെ ബുക്കിങ് നിര്‍ത്തിവയ്ക്കും. സംഘം താമസിച്ച മൂന്നാര്‍ കെടിഡിസി ടീ കൗണ്ടി റിസോര്‍ട് അടച്ചു. ഹോം സ്റ്റേകള്‍ പരിശോധിച്ച് പട്ടിക തയാറാക്കാനും തീരുമാനമായി.

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുകെ സ്വദേശി അധികൃതരുടെ കണ്ണുവെട്ടിച്ച് ദുബൈയിലേക്കുള്ള വിമാനത്തില്‍ കയറിയതോടെ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും തിരിച്ചിറക്കിയിരുന്നു. 270 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിടാനും സാധ്യതയുണ്ട്.

മൂന്നാറില്‍ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുള്‍പ്പെട്ടയാളാണു യുകെ പൗരന്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ കെടിഡിസി ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇതിനിടെ ഞായറാഴ്ച രാവിലെ കൊച്ചിയില്‍ നിന്നു ദുബൈയിലേക്കുള്ള വിമാനം കയറാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാള്‍ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതര്‍ വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു. ദുബൈ എമിറേറ്റ്‌സ് വിമാനത്തിലാണ് രോഗി കയറിയത്.

സ്രവപരിശോധന ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു കണ്ടെത്തിയത്. രോഗബാധിതനെ കണ്ടെത്തിയ സാഹചര്യത്തില്‍ മൂന്നാറില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇയാള്‍ മൂന്നാറില്‍ നിന്നു പോകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കും.

ആദ്യഘട്ടത്തില്‍ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്ത ഫലം കൂടി കിട്ടിയിട്ടേ പോകാവൂ എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ മൂന്നാറില്‍ നിന്ന് കൊച്ചിയിലെത്തിയത്. വിമാനത്തില്‍ കയറിയ ശേഷം ഇവരെ തടയുകയായിരുന്നു. വിദേശി കടന്നുകളഞ്ഞത് തന്നെയെന്ന് ദേവികുളം സബ്കലക്ടറും അറിയിച്ചു.

Keywords:  Travel history of covid affected UK national, Idukki, News, Health, Health & Fitness, Airport, District Collector, Report, Flight, Foreigners, Visit, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia