ഉത്തര മലബാറിലാദ്യമായി നടന്ന ട്രോമ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് സമാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 14.03.2022) കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗം സംഘടിപ്പിച്ച സമഗ്ര ട്രോമ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് സമാപിച്ചു. അപകടങ്ങളെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിര്‍വഹിക്കേണ്ട അടിയന്തര പരിചരണ സംവിധാനങ്ങളിലെ ഏറ്റവും നൂതനമായ രീതികളെ കുറിച്ച് കോണ്‍ക്ലേവ് ആഴത്തില്‍ ചര്‍ച ചെയ്തു. ഉത്തര മലബാറില്‍ ആദ്യമായി നടന്ന ട്രോമ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ട ഈ കോണ്‍ക്ലേവില്‍ വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്തു.

  
ഉത്തര മലബാറിലാദ്യമായി നടന്ന ട്രോമ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് സമാപിച്ചു



ആസ്റ്റര്‍ കേരള, ഒമാന്‍ റീജ്യനൽ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പഠന ക്ലാസുകള്‍, ശില്‍പ ശാലകള്‍, സംവാദങ്ങള്‍, പ്രാക്ടികല്‍ സെഷനുകള്‍ മുതലായവ രണ്ട് ദിവത്തെ കോണ്‍ക്ലേവിന്റെ ഭാഗമായി നടന്നു. എമര്‍ജന്‍സി മെഡിസിന്‍ എന്ന സങ്കല്‍പത്തെ കേരളത്തിന് പരിചയപ്പെടുത്തുകയും അതിന്റെ വ്യാപനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ഡോ. വേണുഗോപാലന്‍ പി പിയെ ചടങ്ങില്‍ ആദരിച്ചു.

എമർജൻസി മെഡിസിൻ കണ്ണൂർ ഹെഡ് ഡോ. ജിനേഷ് കോണ്‍ക്ലേവിന് നേതൃത്വം നൽകി. ഡോ. സൂരജ് (സി എം എസ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍), ഡോ. സുപ്രിയ (ഡെപ്യൂടി സി എം എസ്), കാർഡിയോവസ്കുലാർ സർജൻ പ്രസാദ് സുരേന്ദ്രൻ, ഡോ. മുരളി ഗോപാല്‍, ഡോ. ഹനീഫ് തുടങ്ങിയവര്‍ സംസാരിച്ചു.


Keywords:  Kannur, Kerala, News, Hospital, Health, Doctor, Patient, Treatment, Inauguration, Trauma emergency medicine conclave concluded.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia