Poisonous | ശരീരത്തിൽ പൂശുന്നത് വിഷം! ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മീഥൈൽ ആൽക്കഹോൾ കലർന്ന പെർഫ്യൂമുകൾ പിടികൂടി


● 'കരിഷ്മ പെർഫ്യൂം' എന്ന ഉത്പന്നത്തിലാണ് മീഥൈൽ ആൽക്കഹോൾ കണ്ടെത്തിയത്.
● മീഥൈൽ ആൽക്കഹോൾ ആരോഗ്യത്തിന് ഹാനികരമാണ്.
● മായം ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
തിരുവനന്തപുരം: (KVARTHA) സൗന്ദര്യവർധക വസ്തുക്കളിൽ മായം ചേർക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മീഥൈൽ ആൽക്കഹോൾ കലർന്ന പെർഫ്യൂമുകൾ കണ്ടെത്തി. എറണാകുളം മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക വസ്തുക്കളുടെ മൊത്ത വ്യാപാര സ്ഥാപനത്തിൽ നിന്നാണ് ഈ മായം ചേർത്ത പെർഫ്യൂമുകൾ പിടികൂടിയത്.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ 'കരിഷ്മ പെർഫ്യൂം' എന്ന പേരിലുള്ള ഉത്പന്നത്തിലാണ് മീഥൈൽ ആൽക്കഹോളിന്റെ അംശം കൂടുതലായി കണ്ടെത്തിയതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഇതില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈൽ ആൽക്കഹോൾ കേരള പോയിസൺ റൂളിന്റെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ഒരു വിഷമാണ് മീഥൈല്‍ ആല്‍ക്കഹോള്‍.
പെര്‍ഫ്യൂം ആയിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും ആഫ്റ്റര്‍ ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതിനാല്‍ തന്നെ മൃദുവായ മുഖ ചര്‍മ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തില്‍ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാര്‍ത്ഥങ്ങളുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം മായം ചേര്‍ക്കല്‍ (Adulterated) വിഭാഗത്തിലാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പരിശോധനകൾ ശക്തമാക്കാൻ നിർദ്ദേശം നൽകി. അഹമ്മദാബാദിലെ സ്ഥാപനത്തിന്റെ ലൈസൻസ് വിവരങ്ങൾ അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കും. മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ നിർമ്മിച്ച് വിതരണം ചെയ്യുന്നവർക്കെതിരെ മൂന്ന് വർഷം വരെ തടവും 50,000 രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്നതാണ്. എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സന്തോഷ് കെ മാത്യുവിന്റെ നേതൃത്വത്തിൽ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ നിഷിത് എംസി, ടെസ്സി തോമസ്, നവീൻ കെആർ, നിഷ വിൻസെന്റ് എന്നിവരാണ് ഈ പരിശോധനയിൽ പങ്കെടുത്തത്.
ഈ വാർത്ത മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനായി ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തൂ.
Toxic perfumes containing harmful levels of methyl alcohol have been seized in Ernakulam, Kerala. Health authorities have issued a warning about the dangers of these products and are taking strict action against those responsible.
#ToxicPerfumes #HealthAlert #KeralaNews #Ernakulam #MethylAlcohol #ConsumerSafety