Kidney | വൃക്കയുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതെങ്ങനെ?

 
top lifestyle choices for optimal kidney health


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

*ജീവിതശൈലി മുഖ്യം

ന്യൂഡെൽഹി: (KVARTHA) മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന അവയവമാണ് വൃക്ക. വൃക്കകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. നമ്മുടെ ശരീരം നന്നായി പ്രവർത്തിക്കുന്നതിനും, ഉറങ്ങി എഴുന്നേറ്റ ഉടനെ വളരെ ഊർജസ്വലമായി ഓരോ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിനും വൃക്കകള്‍ ആരോഗ്യത്തോടെയിരിക്കേണ്ടതുണ്ട്. 

Aster mims 04/11/2022

നമ്മുടെ ജീവിതശൈലി വൃക്കകളുടെ ആയുസ് നിർണയക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട്, വൃക്കകൾ നന്നായി പ്രവർത്തിക്കുന്നതിന് ഏറ്റവും നല്ല ജീവിതശൈലി പിന്തുടരണം. 

മികച്ച ഭക്ഷണം കഴിക്കുക

നമ്മൾ കഴിക്കുന്നതും കുടിക്കുന്നതുമായ ഏതൊരു ഭക്ഷണവും ദഹനശേഷം വില്ലസുകളാൽ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ട്. ഈ രക്തത്തെ ശുദ്ധീകരിക്കുന്നത് നമ്മുടെ വൃക്കകളാണെന്ന് അറിയാമല്ലോ, രക്തത്തിൽ അടങ്ങിയിരിക്കുന്ന എല്ലാതരം വിഷാംശത്തെയും വലിച്ചെടുക്കുന്ന നമ്മുടെ വൃക്കകൾ ഭാരിച്ച ജോലി തന്നെയാണ് ചെയ്യുന്നത്.

ഇവയുടെ ജോലി ഭാരം കുറക്കാനും, അമിതമായ അളവിൽ വിഷാംശം വൃക്കകളിലേക്ക് എത്താതിരിക്കാനും നമ്മൾ നല്ല ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്. പച്ചക്കറികൾ, ധാന്യങ്ങൾ, നല്ല പഴങ്ങൾ, കൊഴുപ്പ് കുറഞ്ഞ അല്ലെങ്കിൽ കൊഴുപ്പ് രഹിത പാലുൽപന്നങ്ങൾ എന്നിവ പതിവാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.  

വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുക വഴി, നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയും വൃക്കകള്‍ക്ക് നന്നായി പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു. അപകടകരമായ വൃക്കരോഗങ്ങളിൽ നിന്നു രക്ഷ നേടാൻ ഇതു സഹായിക്കും. മിതമായ വ്യായാമങ്ങൾ മതിയാകും. നടത്തം, സൈകിൾ ഓട്ടം, നൃത്തം, ജോഗിംഗ് എന്നിവയെല്ലാം ഉദാഹരണമാണ്.  

നന്നായി വെള്ളം കുടിക്കുക

രക്തത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ നീക്കം ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി, ധാരാളം വെള്ളം കുടിക്കുക. മിക്ക വിഷാംശവും ജലത്തിൽ ലയിക്കുന്നവയാണ്. ധാരാളമായി വെള്ളം കുടിക്കുക വഴി രക്തശുദ്ധീകരണം ആയാസരഹിതമാക്കാൻ സാധിക്കുന്നു. 

പ്രമേഹത്തെ നിയന്ത്രണ വരുതിയിലാക്കുക

പ്രമേഹ രോഗികളുടെ വൃക്ക തകരാറിലാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തിൽ അടങ്ങിയിരിക്കുന്ന അമിതമായ പഞ്ചസാര കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. അമിതമായ അളവിൽ രക്തത്തിൽ കലർന്നിരിക്കുന്ന ഗ്ലൂക്കോസിനെ (പഞ്ചസാര) ശരീരകോശങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ രക്തശുദ്ധീകരണം തടസ്സപ്പെടുകയോ ദുസ്സഹമായിത്തീരുകയോ ചെയ്യുന്നു. ഇത്തരത്തിൽ, അമിതമായി ഗ്ലൂക്കോസ് അടങ്ങിയ രക്തത്തെ സ്ഥിരമായി ശുദ്ധീകരിക്കേണ്ടി വരുന്നത്, വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. 

നല്ല ഭക്ഷണങ്ങള്‍ കഴിക്കുന്നതു വഴിയും, വ്യായാമം തുടരുന്നതു വഴിയും ഒരു പരിധി വരെയൊക്കെ സംരക്ഷണം ഉറപ്പാക്കാൻ നമുക്കു സാധിക്കുമെന്ന് മുംബൈയിലെ ഡോ. എൽ.എച്ച് ഹിരാനന്ദാനി ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ പ്രകാശ് ചന്ദ്ര ഷെട്ടി പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia