വേനല്‍ ചുട്ടുപൊള്ളുമ്പോള്‍ മുന്തിരി അമിതമായി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 19.03.2019) ഈ ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് ദാഹവും ക്ഷീണവുമകറ്റാന്‍ മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യഗുണങ്ങളിലും ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ മുന്തിരി വളരെ കേമനാണ്. ബുദ്ധിവികാസത്തിന് വളരെ ഉത്തമം.

പലതരം രോഗങ്ങളെ പ്രതിരോധിക്കാനും മുന്തിരി സഹായകമാണ്. മുന്തിരിയിലുള്ള പോളിഫെനോല്‍ എന്ന ആന്റി ഓക്‌സിഡന്റ് വിവിധതരം അര്‍ബുദത്തെ പ്രതിരോധിക്കും. മുന്തിരിയിലുള്ള ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്ട്രോളിനെ പ്രതിരോധിക്കാന്‍ സാധിക്കും. ഇതിനും അര്‍ബുദ പ്രതിരോധശേഷിയുണ്ട്. മുന്തിരിയിലുള്ള പൊട്ടാസ്യം ഹൃദയത്തിന് ആരോഗ്യം നല്‍കും. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിലൂടെ പക്ഷാഘാത സാധ്യതയും ഇല്ലാതാക്കും.

വേനല്‍ ചുട്ടുപൊള്ളുമ്പോള്‍ മുന്തിരി അമിതമായി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

വൃക്കയില്‍ കല്ല് രൂപപ്പെടുന്നത് നിയന്ത്രിക്കാനും ഇതിന് കഴിയും. ജലാംശം കൂടുതലുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും ആമാശപ്രവര്‍ത്തനങ്ങളെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ സൗന്ദര്യവും ആരോഗ്യവും വര്‍ധിപ്പിക്കുന്ന മുന്തിരിയുടെ നീര് ചര്‍മ്മത്തില്‍ പുരട്ടുന്നതും നല്ലതാണ്. കാഴ്ച്ചശക്തി വര്‍ധിപ്പിക്കാന്‍ ദിവസവും മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Top 12 Health Benefits of Eating Grapes, Kochi, News, Health, Health & Fitness, Cancer, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia