Tomato Flu | ആശങ്കയായി തക്കാളിപ്പനി പടരുന്നു; ബാധിക്കുന്നത് 5 വയസിന് താഴെയുള്ള കുട്ടികളെ; ഡെങ്കിപ്പനിയുടെ അനന്തരഫലമാകാമെന്ന് വിദഗ്ധർ; ലക്ഷണങ്ങൾ ഇവ
Aug 21, 2022, 10:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ഒരു വശത്ത് ഇൻഡ്യ കൊറോണ വൈറസിനോടും കുരങ്ങുപനിയോടും പോരാടുമ്പോൾ മറുവശത്ത് രാജ്യത്ത് തക്കാളിപ്പനി പടരുന്നു. ഇൻഡ്യയിൽ ഇതുവരെ 82 പേർക്കാണ് ഈ രോഗം റിപോർട് ചെയ്തിരിക്കുന്നത്. മെയ് ആറിന് കൊല്ലം ജില്ലയിലാണ് ആദ്യം കേസുകൾ കണ്ടെത്തിയത്. ലാൻസെന്റ് ജേണലിന്റെ റിപോർട് പ്രകാരം രോഗം ബാധിച്ചവരെല്ലാം അഞ്ച് വയസിന് താഴെയുള്ളവരാണ്.
ഒരു വശത്ത് കോവിഡ് -19 ന്റെ നാലാമത്തെ തരംഗത്തിന്റെ സാധ്യതയെക്കുറിച്ച് തങ്ങൾ ആശങ്കാകുലരാണെന്ന് റിപോർടിൽ പറയുന്നു. കേരളത്തിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുന്നത്. ആര്യങ്കാവ്, നെടുവത്തൂർ തുടങ്ങിയ മേഖലകളിൽ ഇത് വ്യാപിക്കുന്നതായി റിപോർട് ചൂണ്ടിക്കാട്ടുന്നു. പെട്ടെന്ന് രോഗം പടർന്നതിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയതായി സൂചനയുണ്ട്.
തക്കാളിപ്പനി പകർച വ്യാധിയേക്കാൾ കുട്ടികളിൽ ചിക്കുൻഗുനിയ അല്ലെങ്കിൽ ഡെങ്കിപ്പനിയുടെ അനന്തരഫലമാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. 'കൂടുതലും 1-5 വയസ് പ്രായമുള്ള കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞ മുതിർന്നവരെയും ബാധിക്കുന്ന സാധാരണ പകർചവ്യാധിയാണ്', റിപോർട് പറയുന്നു.
എന്താണ് തക്കാളിപ്പനി?
ഇത് വളരെ സാധാരണമായ ഒരു തരം പനിയാണ്, അതിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് തിരിച്ചറിയപ്പെടാത്ത പനി അനുഭവപ്പെടുന്നു. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും. വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. കുമിളകളുടെ ആകൃതി സാധാരണയായി ചുവപ്പാണ്, അതിനാൽ ഇതിനെ 'തക്കാളി പനി' എന്ന് വിളിക്കുന്നു.
ലക്ഷണങ്ങൾ
കൈകളിലും കാലുകളിലും നിറം മാറ്റം
ക്ഷീണം
സന്ധി വേദന
വയറുവേദന, ഓക്കാനം, ഛർദി അല്ലെങ്കിൽ വയറിളക്കം
ചുമ, തുമ്മൽ, ശ്വാസം മുട്ടൽ, അല്ലെങ്കിൽ മൂക്കൊലിപ്പ്
കടുത്ത പനി
ശരീരവേദന
മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. ശുചിത്വം പാലിക്കണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.
മറ്റ് സംസ്ഥാനങ്ങളിലും തക്കാളിപ്പനി ബാധിച്ചു
തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്കും വൈറസ് ബാധ പടർന്നതായി റിപോർടുണ്ട്. കൂടാതെ, ഒഡീഷയിൽ 10 വയസിന് താഴെയുള്ള 26 കുട്ടികൾക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡികൽ റിസർച് സെന്റർ അറിയിച്ചു.

Keywords: Tomato Flu Outbreak In India: Report Says Viral Infection Could Be After-effect Of Dengue, News, National, Newdelhi, Viral, Latest-News, Top-Headlines, Report, Corona, Treatment, Water, Health, Virus, Tomatoe Flu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.