രാജ്യം മാത്രമല്ല ലോകം മുഴുവന്‍ കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്; മാനവികത ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്; ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് രാജ്യ സേവനത്തിനുള്ള നമ്മുടെ സമര്‍പ്പണമാണ് നമ്മുടെ പാത തെളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 06.04.2020) രാജ്യം മാത്രമല്ല ലോകം മുഴുവന്‍ കഠിനമായ സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ബിജെപി സ്ഥാപക ദിനം കടന്നുവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനവികത ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് രാജ്യ സേവനത്തിനുള്ള നമ്മുടെ സമര്‍പ്പണമാണ് നമ്മുടെ പാത തെളിക്കുന്നത്.

സമഗ്രമായ സമീപനത്തിലൂടെ ഇന്ത്യ അതിവേഗം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ മാത്രമല്ല ലോകാരോഗ്യ സംഘടനയും ഈ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളും ഈ പോരാട്ടത്തിന് ഒന്നിച്ചുണ്ട്. അതിനാല്‍ സാര്‍ക്ക്, ജി20 എന്നീ യോഗങ്ങളില്‍ ഇന്ത്യയ്ക്ക് സജീവ പങ്കാളിത്തം വഹിക്കാനായി.

രാജ്യം മാത്രമല്ല ലോകം മുഴുവന്‍ കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്; മാനവികത ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്; ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് രാജ്യ സേവനത്തിനുള്ള നമ്മുടെ സമര്‍പ്പണമാണ് നമ്മുടെ പാത തെളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എവിടെ പോയാലും മാസ്‌ക് ധരിച്ചിരിക്കണമെന്നത് എല്ലായ്പ്പോഴും ഓര്‍മിക്കണം. വീട്ടിലിരിക്കുമ്പോള്‍ പോലും മുഖം മറയ്ക്കണം. സാമൂഹ്യ അകലം പാലിക്കുക, അച്ചടക്കം പാലിക്കുക തുടങ്ങിയവയാണ് ലോകത്തിന്റെ ഇപ്പോഴത്തെ മന്ത്രം.

ലോകം കൊറോണ മഹാമാരിയെ നേരിടുന്നതിന് മുമ്പ് ഇന്ത്യയുടെ പരിശ്രമങ്ങള്‍ ലോകത്തിന് മാതൃകയുണ്ടാക്കി. രോഗത്തിന്റെ ഗൗരവം മനസിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനെതിരെ സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിരവധി തീരുമാനങ്ങള്‍ നടപ്പിലാക്കുകയും അതിനെ ഏറ്റവും താഴേത്തട്ടില്‍ വരെ നടപ്പിലാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.

പണ്ട് യുദ്ധങ്ങളുണ്ടാകുമ്പോള്‍ നമ്മുടെ അമ്മമാരും സഹോദരിമാരും അവരുടെ ആഭരണങ്ങള്‍ ദാനം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമല്ല. മാനവരാശിയെ രക്ഷിക്കാനുള്ള രക്ഷിക്കാനുള്ള യുദ്ധമാണിത്. പി എം കെയേഴ്സ് ഫണ്ടിലേക്ക് എല്ലാ ബിജെപി പ്രവര്‍ത്തകരും സംഭാവന ചെയ്യണമെന്നും ഓരോരുത്തരും കുറഞ്ഞത് 40 പേരെ ഇതിനായി പ്രേരിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയിലെ ജനങ്ങള്‍ കാണിക്കുന്ന പക്വത അത്ഭുതാവഹമാണ്. ഇന്ത്യക്കാര്‍ ഇങ്ങനെ അച്ചടക്കത്തോടെ പെരുമാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊറോണ മഹാമാരിക്കെതിരായ ദീര്‍ഘകാലയുദ്ധമാണിത്. നമ്മള്‍ ആരും തന്നെ ഇതില്‍ വിശ്രമിക്കാന്‍ പാടില്ല. നമുക്ക് വിജയം കൈവരിക്കേണ്ടതുണ്ട്. ഇന്ന് രാജ്യത്ത് ഒരേയൊരു ലക്ഷ്യവും നിശ്ചയദാര്‍ഢ്യവുമേയുള്ളൂ- അത് ഈ യുദ്ധത്തില്‍ വിജയിക്കുക എന്നതാണ്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിക്ക് 130 കോടിവരുന്ന ഇന്ത്യക്കാരുടെ ഐക്യവും ശക്തിയും നമ്മള്‍ കണ്ടു. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും വിവിധ പ്രായത്തിലുള്ളവരും ഒന്നിച്ചു.

സര്‍ക്കാര്‍ ആരോഗ്യ സേതു എന്ന ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. എല്ലാവരും ഇക്കാര്യം മറ്റുള്ളവരെ അറിയിക്കണം. ഒരോരുത്തരും 40 പേരോടെങ്കിലും ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആപ്പിലൂടെ രോഗം ബാധിച്ചേക്കാവുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കും.

Keywords:  Today, the country has only one goal & one resolve to win this war: PM, New Delhi, News, Politics, Health, Health & Fitness, Prime Minister, Narendra Modi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia