ജാഗ്രതൈ! കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം പുകയില ഉൽപന്നങ്ങളുടെ അമിതോപയോഗമെന്ന് പഠനം

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 28.01.2017) വടക്കൻ കേരളത്തിലെ  കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നീ ജില്ലകളിലെ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന കാരണം അമിതമായി പുകയില ഉപയോഗിക്കുന്നതാണെന്ന് പഠനത്തിൽ കണ്ടെത്തി . കണ്ണൂർ കേന്ദ്രമായിട്ടുള്ള മലബാർ കാൻസർ സെന്ററാണ് (എംസിസി) പുതിയ റിപ്പോർട്ട് പുറത്ത് വിട്ടത്.

ജാഗ്രതൈ! കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം പുകയില ഉൽപന്നങ്ങളുടെ അമിതോപയോഗമെന്ന് പഠനം

ജാഗ്രതൈ! കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം പുകയില ഉൽപന്നങ്ങളുടെ അമിതോപയോഗമെന്ന് പഠനം

ഈ ജില്ലകളിലുള്ള 36 ശതമാനം ആളുകളും പുകവലിക്കാരാണെന്ന് പഠനത്തിൽ പറയുന്നു. കാസർകോട് 40 ശതമാനം, കണ്ണൂർ 34 ശതമാനം, കോഴിക്കോട് 33 ശതമാനം എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കണക്കുകൾ.

അതേ സമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ 'ഗ്ലോബൽ അഡൽട്ട് ടൊബാക്കോ' യുടെ പഠന പ്രകാരം കേരളത്തിലെ 13.4 ശതമാനം യുവാക്കളും പുകയില ഉപയോഗിക്കുന്നവരാണ്.

ജാഗ്രതൈ! കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം പുകയില ഉൽപന്നങ്ങളുടെ അമിതോപയോഗമെന്ന് പഠനം

ശ്വാസകോശ അർബുദവും ബ്രസ്റ്റ് കാൻസറുമാണ് ഈ മൂന്ന് ജില്ലകളിലും കൂടുതലായി കാണപ്പെടുന്നത്. കണ്ണൂർ ജില്ലയിൽ 15 ശതമാനം വീതവും, കോഴിക്കോട് ശ്വാസകോശ അർബുദം 11ശതമാനവും ബ്രസ്റ്റ് കാൻസർ 15 ശതമാനവും, കാസർകോട് ശ്വാസകോശ അർബുദം 13 ശതമാനവും ബ്രസ്റ്റ് കാൻസർ 15 ശതമാനവുമാണ്.

ജാഗ്രതൈ! കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം പുകയില ഉൽപന്നങ്ങളുടെ അമിതോപയോഗമെന്ന് പഠനം

2011 ലെ കണക്ക് പ്രകാരം 2366 കാൻസർ രോഗികളാണുള്ളത്. ഇതിൽ 1259 പുരുഷന്മാരും 1107 പേര് സ്ത്രീകളുമാണ്. എംഎൻസി യിൽ പേര് ചേർക്കപ്പെട്ടവരുടെ 2011ലെ കണക്ക് പ്രകാരം കോഴിക്കോട് (457) കണ്ണൂർ (1670) കാസർക്കോട്(239) എന്നിങ്ങനെയാണ് അർബുദ രോഗികളുടെ കണക്കുകൾ .  മറ്റുള്ളവരുടെ പുകവലി ശ്വസിച്ച് (Passive Smoking) കാരണം 10 ശതമാനത്തോളം സ്ത്രീകളും അർബുദത്തിന് ഇരയാകുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. അത് പോലെ പാൻ ച്യൂയിങ്ങം അർബുദത്തിന് കാരണമാകുന്നുണ്ട്. കാസർകോട് 19 ശതമാനം, കണ്ണൂർ 14 ശതമാനം, കോഴിക്കോട് 16 ശതമാനം എന്നിങ്ങനെയാണ് പാൻ ച്യൂയിങ്ങം കാരണം അർബുദ രോഗം പിടിപെട്ടവരുടെ കണക്കുകൾ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Tobacco major reason behind lung cancer in north Kerala, reveals study, A recent study conducted by the Malabar Cancer Center (MCC), a tertiary cancer center in Kannur, has revealed that tobacco use is the major cause behind the high incidence of lung cancers in north Kerala districts of Kozhikode, Kannur and Kasargod.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia