Constipation | മലബന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? ദിവസവും വെറും വയറ്റില്‍ കഴിക്കാം ഈ 5 പഴങ്ങള്‍ 

 
Constipation
Constipation

Image Credit: Representational Image Generated by Meta AI

നാരുകളുടെയും വെള്ളത്തിന്റെയും നല്ല ഉറവിടമാണ് പഴങ്ങള്‍. ഇത് കുടലിനെ സജീവമാക്കുകയും മലം മൃദുവാക്കുകയും ചെയ്യും

ന്യൂഡൽഹി: (KVARTHA) കുഞ്ഞുക്കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകളെവരെ അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം. ചിലരെ ഇത് എല്ലാ  ദിവസവും ബാധിക്കുമെങ്കില്‍ മറ്റുചിലര്‍ക്ക് ദിവസങ്ങളുടെ ഇടവേളകളിലാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. മലവിസര്‍ജനം കഠിനവും ഇടയ്ക്കിടെ കുറവുമാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആവശ്യത്തിന് നാരുകളും ദ്രാവകങ്ങളും കഴിക്കാതിരിക്കുക, വ്യായാമക്കുറവ്, ചില മരുന്നുകള്‍ തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടും മലബന്ധം ഉണ്ടാകുന്നു. 

എങ്ങനെയാണ് മലബന്ധം അകറ്റുന്നത്? വീട്ടില്‍ തന്നെ ഇതിനുളള പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്, അതിലൊന്നാണ് വെറുംവയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത്. നാരുകളുടെയും വെള്ളത്തിന്റെയും നല്ല ഉറവിടമാണ് പഴങ്ങള്‍, ഇത് കുടലിനെ സജീവമാക്കുകയും മലം മൃദുവാക്കുകയും ചെയ്യും. മലബന്ധം അകറ്റാന്‍ സഹായിക്കുന്ന അഞ്ച് പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..

പപ്പായ

നാരുകളാല്‍ സമ്പന്നമായ പ്രകൃതിദത്ത പോഷകമാണ് പപ്പായ. ഇത്തരമൊരു സാഹചര്യത്തില്‍, ഇത് വെറും വയറ്റില്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

ആപ്പിള്‍

ആപ്പിള്‍ പെക്റ്റിന്‍ എന്ന ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമാണ്, ഇത് മലം മൃദുവാക്കാനും കുടല്‍ കുടലിനെ സജീവമാക്കാനും സഹായിക്കുന്നു.

മുന്തിരി

മുന്തിരിയില്‍ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് മലം മൃദുവാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.

വാഴപ്പഴം

നേന്ത്രപ്പഴത്തില്‍ പൊട്ടാസ്യം എന്ന ധാതു അടങ്ങിയിട്ടുണ്ട്, ഇത് പേശീവലിവ് കുറയ്ക്കാനും കുടലിന്റെ ചലനശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഓറഞ്ച്

വിറ്റാമിന്‍ സിയുടെയും നാരുകളുടെയും നല്ല ഉറവിടമാണ് ഓറഞ്ച്, ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.

മലബന്ധം ഒരു അടിസ്ഥാന ആരോഗ്യ പ്രശ്നമാണെങ്കിലും, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണം കൂടിയാകാം. അതിനാൽ, ദീർഘകാലത്തേക്ക് മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഏതെങ്കിലും ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia