കാന്‍സര്‍ രോഗികള്‍ക്ക് ബസ് നിരക്ക് പകുതി മതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.11.2015) കാന്‍സര്‍ രോഗികള്‍ ചികിത്സാവശ്യാര്‍ത്ഥമുള്ള യാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ പകുതി നിരക്ക് നല്‍കിയാല്‍ മതി. രോഗികളുടെ സ്ഥിരമായ താമസസ്ഥലത്തു നിന്നും മെഡിക്കല്‍ കോളജ്, റീജണല്‍ കാന്‍സര്‍ സെന്ററുകള്‍ തുടങ്ങിയ അംഗീകൃത ചികിത്സാ കേന്ദ്രങ്ങളിലേക്കും തിരിച്ചും ചികിത്സയ്ക്ക് പോകുന്ന ദിവസം കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഓര്‍ഡിനറി ബസുകളിലും സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍, റിസര്‍വേഷന്‍ ഇല്ലാത്ത ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ എന്നിവയില്‍ യാത്രാക്കൂലിയില്‍ 50 ശതമാനം സൗജന്യം 2012 മുതല്‍ നല്‍കിവരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് അറിയിച്ചു.
കാന്‍സര്‍ രോഗികള്‍ക്ക് ബസ് നിരക്ക് പകുതി മതി

ഇക്കാര്യം അറിയാത്തതിനാല്‍ പലര്‍ക്കും ഈ ഉത്തരവിന്റെ ഗുണഫലം കിട്ടാത്ത അവസ്ഥയുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Keywords : Thiruvananthapuram, Kerala, Health, Oommen Chandy, Hospital, Bus, Ticket, Cancer Patients.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia