Thyroid | തൈറോയിഡ് പ്രശ്നം കാരണം വന്ധ്യത വരുമോ?

 


ന്യൂഡെൽഹി: (KVARTHA) നമ്മുടെ തൊണ്ടയുടെ ഒത്ത നടുക്ക്, ത്വക്കിനു തൊട്ട് അടിയിലായി കേന്ദ്രീകരിച്ചിരിക്കുന്ന ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോക്സിൻ (T4), ട്രൈഡോതൈറോണിൻ (T3) എന്നീ ഹോർമോണുകളെ ഉൽപാദിപ്പിക്കുകയാണ് ഇവയുടെ ധർമ്മം. എന്നാല്‍ ചില പ്രത്യേക അവസരങ്ങളില്‍, ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുകയാണെങ്കില്‍, അത് ചില ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. ശരീരത്തിൻ്റെ പ്രാധാന ഊർജ നിലയങ്ങളായി പ്രവർത്തിക്കുന്നത്, ഈ ഗ്രന്ഥിയാണ്.

Thyroid | തൈറോയിഡ് പ്രശ്നം കാരണം വന്ധ്യത വരുമോ?

ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണിൻ്റെ അളവ് കൂടുന്ന അവസ്ഥയാണ്, ഹൈപ്പർ തൈറോയ്ഡിസം. കുറയുന്ന അവസ്ഥയാണ്, ഹൈപ്പോതൈറോയിഡിസം. ഹോർമോൺ വ്യതിയാനത്തിന് പല കാരണങ്ങളുണ്ടാകാം.

തൈറോയ്ഡ് ഹോർമോണുകളിലെ വ്യതിയാനവും പ്രവർത്തനമാന്ദ്യം കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഏറ്റവും വലിയ ആശങ്ക നിലനില്‍ക്കുന്നത്, പ്രത്യുല്‍പാദന ശേഷിയെ ഇത് ബാധിക്കുമോ എന്ന കാര്യത്തിലാണ്, പ്രത്യേകിച്ച് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) പോലുള്ള പ്രത്യുൽപാദന സാങ്കേതികവിദ്യകൾക്ക് വിധേയരാകുന്നവരുടെ കാര്യത്തില്‍ തൈറോയിഡ് പ്രശ്നങ്ങള്‍ ഏതു വിധേനയാണ് പ്രവർത്തിക്കുക എന്നതും ആശങ്കയുണർത്തുന്നു.

ആശ്വസിക്കാവുന്ന വസ്തുതയെന്തെന്നാല്‍, പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന അസുഖങ്ങളാണിത്. തൈറോയിഡ് പ്രശ്നങ്ങള്‍ക്കുള്ള മികച്ച ശുശ്രൂഷകള്‍ ഇന്നു ലഭ്യമാണ്. ഐവിഎഫിന് വിധേയരാകുന്ന ദമ്പതികൾ, തൈറോയ്ഡ് പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ഹൈപ്പോ-യും ഹൈപ്പർതൈറോയിഡിസവും ഐ വി എഫ് വിജയ സാധ്യതയെ മോശമായി ബാധിച്ചേക്കാം.

സ്ത്രീകളില്‍, ആർത്തവചക്രം ക്രമരഹിതമാകുന്നതിനും, അണ്ഡോൽപാദനം തടസപെടുന്നതിനും ഗർഭച്ഛിദ്രം ഉണ്ടാകുന്നതിനും, മാസം തികയും മുമ്പുള്ള പ്രസവത്തിനും തൈറോയിഡ് പ്രശ്നങ്ങള്‍ കാരണമാകുന്നു.

പുരുഷന്മാരില്‍, പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. ബീജത്തിൻ്റെ ഗുണനിലവാരത്തിലും അളവിലും കുറവുണ്ടാക്കുന്നു, ഇത് ഐവിഎഫ് ചികിത്സയുടെ ഫലത്തെ മോശമായി ബാധിക്കും. അതിനാൽ, ഐവിഎഫിന് ശ്രമിക്കുന്നതിന് മുമ്പ് ദമ്പതികളുടെ തൈറോയ്ഡ് പരിശോധന നിർബന്ധമായും നടത്തിയിരിക്കണം.

ഭാഗ്യവശാൽ, തൈറോയ്ഡ് പ്രശ്നങ്ങൾ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും വളരെ ലളിതമാണ്. തൈറോയ്ഡ്-ഉത്തേജക ഹോർമോണുകള്‍ക്കായുള്ള (Thyroid Stimulating Hormone), ടിഎസ്എച്ച് ടെസ്റ്റ് വഴി തൈറോക്സിൻ (FT4), ട്രയോഡൊതൈറോണിൻ (T3) എന്നിവ അളക്കുവാനും, തൈറോയ്ഡ് തകരാറുകൾ കണ്ടെത്താനുമാകും.

ഐവിഎഫ് ചെയ്യുന്ന വ്യക്തികളില്‍, പ്രശ്നങ്ങൾ കണ്ടെത്തിയാൽ, തൈറോയ്ഡ് ഹോർമോൺ മാറ്റിസ്ഥാപിക്കൽ തെറാപ്പി ഉൾപ്പെടെയുള്ള ശരിയായ ചികിത്സയിലൂടെ തൈറോയ്ഡ് പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിയും.

Keywords : News, Malayalam News, National, Health, Lifestyle, Thyroid effects, Thyroxine, Triiodothyronine, Thyroid effects on fertility: Understanding the impact of condition on reproductive health
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia