Infant Died | കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ആംബുലന്‍സ് ഇടിച്ച് നവജാത ശിശുവിന് ദാരുണാന്ത്യം
Jul 21, 2022, 11:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) മുളങ്കുന്നത്തുകാവില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ആംബുലന്‍സ് ഇടിച്ച് നവജാത ശിശുവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി മംഗലം അങ്ങേലകത്ത് ശെഫീഖ്- അന്‍ശിദ ദമ്പതികളുടെ ഒരു മാസം പ്രായമായ ഇരട്ട ആണ്‍കുട്ടികളില്‍ ഒരാളാണ് മരിച്ചത്.
കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടക്കാഞ്ചേരിയിലെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ബുധനാഴ്ച രാത്രി എട്ടിന് ആയിരുന്നു അപകടം നടന്നത്.
അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നൗശാദിനും അന്ശിദയുടെ അമ്മ സൈനബയ്ക്കും സഹോദരന് ശബീറിനും പരിക്കേറ്റു. ഇവരെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനബയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
വെളപ്പായ റോഡ് ജംഗ്ഷനില്‍ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് ഓഫിസിനടുത്ത് ബൈക് യാത്രികനെ രക്ഷിക്കാന്‍ ബസ് പെട്ടെന്ന് ബ്രേക് ചെയ്തപ്പോള്‍ ആംബുലന്‍സ് ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു.
കുഞ്ഞിന്റെ തല ശക്തിയായി ഇടിച്ചതിനെ തുടര്‍ന്നായിരുന്നു മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

