Dermatology Suite | തൃശൂര്‍ മെഡികല്‍ കോളജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം; സര്‍കാര്‍ മേഖലയിലെ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്
Dec 16, 2022, 15:03 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തൃശൂര്‍ സര്‍കാര്‍ മെഡികല്‍ കോളജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ത്വക് രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചാണ് സമഗ്രമായ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട് സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
സ്വകാര്യ മേഖലയില്‍ ഏറെ പണച്ചെലവുള്ള ആത്യാധുനിക ത്വക് രോഗ ചികിത്സാ രീതികള്‍ നാട്ടിലെ സാധാരണക്കാര്‍ക്കുകൂടി ലഭ്യമാക്കാന്‍ ഈ സംരംഭത്തിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ കാഷ്വല്‍റ്റി ബ്ലോകിന്റെ രണ്ടാം നിലയില്‍ 925.36 ചതുരശ്ര അടിയിലാണ് ഡെര്‍മറ്റോളജി എസ്തറ്റിക് സ്യൂട് തയാറാക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട് സജ്ജമാക്കിയത്. സ്വീകരണമുറി, പരിശോധനാമുറി, മൂന്ന് ചികിത്സാ മുറികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കുമുള്ള ഡ്രെസിംഗ് റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ചികിത്സാ മുറികളില്‍ ആധുനിക രീതിയിലുള്ള പ്രകാശ സംവിധാനങ്ങള്‍, സ്റ്റോറേജ് സംവിധാനങ്ങള്‍ എന്നിവയുമുണ്ട്.
ഇത്തരം ചികിത്സകള്‍ പല സര്‍കാര്‍ മെഡികല്‍ കോളജുകളിലും ലഭ്യമാണെങ്കിലും ഇവയെ ഏകോപിപ്പിച്ച് സമഗ്രമായ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട് തയാറാക്കുന്നത് സംസ്ഥാനത്ത് സര്‍കാര്‍ മേഖലയില്‍ ഇതാദ്യമായാണെന്നും മന്ത്രി പറഞ്ഞു.
Keywords: Thrissur: First Aesthetic Dermatology Suite in govt region, Thiruvananthapuram, News, Health, Health and Fitness, Health Minister, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.



