Dermatology Suite | തൃശൂര്‍ മെഡികല്‍ കോളജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം; സര്‍കാര്‍ മേഖലയിലെ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) തൃശൂര്‍ സര്‍കാര്‍ മെഡികല്‍ കോളജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ത്വക് രോഗ വിഭാഗത്തിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചാണ് സമഗ്രമായ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട് സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 
Aster mims 04/11/2022

സ്വകാര്യ മേഖലയില്‍ ഏറെ പണച്ചെലവുള്ള ആത്യാധുനിക ത്വക് രോഗ ചികിത്സാ രീതികള്‍ നാട്ടിലെ സാധാരണക്കാര്‍ക്കുകൂടി ലഭ്യമാക്കാന്‍ ഈ സംരംഭത്തിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Dermatology Suite | തൃശൂര്‍ മെഡികല്‍ കോളജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം; സര്‍കാര്‍ മേഖലയിലെ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്

തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ കാഷ്വല്‍റ്റി ബ്ലോകിന്റെ രണ്ടാം നിലയില്‍ 925.36 ചതുരശ്ര അടിയിലാണ് ഡെര്‍മറ്റോളജി എസ്തറ്റിക് സ്യൂട് തയാറാക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ വിനിയോഗിച്ചാണ് എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട് സജ്ജമാക്കിയത്. സ്വീകരണമുറി, പരിശോധനാമുറി, മൂന്ന് ചികിത്സാ മുറികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കുമുള്ള ഡ്രെസിംഗ് റൂം, ടോയ്‌ലറ്റ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ചികിത്സാ മുറികളില്‍ ആധുനിക രീതിയിലുള്ള പ്രകാശ സംവിധാനങ്ങള്‍, സ്റ്റോറേജ് സംവിധാനങ്ങള്‍ എന്നിവയുമുണ്ട്.

Dermatology Suite | തൃശൂര്‍ മെഡികല്‍ കോളജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം; സര്‍കാര്‍ മേഖലയിലെ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന നിറഭേദങ്ങള്‍, മുറിപ്പാടുകള്‍, മറ്റു കലകള്‍, മറുകുകള്‍ തുടങ്ങി വൈരൂപ്യം ഉണ്ടാക്കുന്ന വിവിധ രോഗങ്ങള്‍ക്ക് ആധുനിക ചികിത്സാ രീതികളായ ലേസര്‍, കെമികല്‍ പീലിംഗ്, മൈക്രോ ഡെര്‍മാബ്രേഷന്‍ തുടങ്ങിയവ ഉപയോഗിച്ച് പരിഹാരം നല്‍കാനുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

Dermatology Suite | തൃശൂര്‍ മെഡികല്‍ കോളജില്‍ അത്യാധുനിക ത്വക് രോഗ ചികിത്സാ സംവിധാനം; സര്‍കാര്‍ മേഖലയിലെ ആദ്യ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്

ഇത്തരം ചികിത്സകള്‍ പല സര്‍കാര്‍ മെഡികല്‍ കോളജുകളിലും ലഭ്യമാണെങ്കിലും ഇവയെ ഏകോപിപ്പിച്ച് സമഗ്രമായ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട് തയാറാക്കുന്നത് സംസ്ഥാനത്ത് സര്‍കാര്‍ മേഖലയില്‍ ഇതാദ്യമായാണെന്നും മന്ത്രി പറഞ്ഞു.

Keywords: Thrissur: First Aesthetic Dermatology Suite in govt region, Thiruvananthapuram, News, Health, Health and Fitness, Health Minister, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia