കര്‍ണാടകയില്‍ രണ്ടുപേര്‍ക്കും തെലങ്കാനയില്‍ ഒരാള്‍ക്കും പുതുതായി കോവിഡ് ബാധ
Mar 18, 2020, 17:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു/ഹൈദരബാദ്: (www.kvartha.com 18.03.2020) കര്‍ണാടകയില്‍ രണ്ടുപേര്‍ക്കും തെലങ്കാനയില്‍ ഒരാള്‍ക്കും പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. യു.എസില്‍നിന്നും മാര്‍ച്ച് ആറിന് മടങ്ങിയെത്തിയ 56കാരനും സ്പെയിനില്‍നിന്ന് മടങ്ങിയെത്തിയ 26കാരിക്കുമാണ് കര്‍ണാടകയില്‍ രോഗബാധ കണ്ടെത്തിയത്. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയതായി ആരോഗ്യമന്ത്രി ബി. ശ്രീരാമലു അറിയിച്ചു.
തെലങ്കാനയില്‍ ഇതുവരെ ആറുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യു.കെയില്‍നിന്നും തിരികെ എത്തിയയാള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ചൊവ്വാഴ്ച ഇയാളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. നിലവില്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണിയാള്‍.
ലക്നോവില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിച്ച ഡോക്ടര്‍ക്കും രോഗം സ്ഥീകരിച്ചു. ലക്നോ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 150 ആയി.
Summary: Three new coronavirus cases reported in Karntaka and Telangana

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.