Rescue | യാത്രയ്ക്കിടെ ബൈകിന്റെ ഹാന്‍ഡിലില്‍ കയറിക്കൂടിയ പാമ്പ് കടിച്ചു; സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവിന് രക്ഷകരായി പൊലീസ്
Nov 15, 2022, 08:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: (www.kvartha.com) പാമ്പ് കടിയേറ്റ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവിന് രക്ഷകരായി പൊലീസ്. കരിമണ്ണൂര്‍ കോട്ടക്കവല കോട്ടയില്‍ ജിത്തു തങ്കച്ചന്‍ (18) ആണ് സഹായം ചോദിച്ച് കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെത്തിയത്.
ശനിയാഴ്ച രാത്രി 12ന് സ്റ്റേഷനിലേക്ക് ഓടിക്കയറിവന്ന യുവാവിനെക്കണ്ട് പൊലീസുകാര്‍ ആദ്യം അമ്പരന്നെങ്കിലും വൈകാതെ പ്രഥമശുശ്രൂഷ നല്‍കിയശേഷം പൊലീസ് ജീപില്‍തന്നെ തൊടുപുഴയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സ്വദേശമായ കരിമണ്ണൂരില്‍ നിന്ന് ബന്ധുക്കള്‍ താമസിക്കുന്ന പാറക്കടവിലെ വീട്ടിലേക്ക് വരുന്ന വഴിയില്‍ ബൈകിന്റെ ഹാന്‍ഡിലില്‍ കയറിക്കൂടിയ പാമ്പാണ് ജിത്തുവിന്റെ കയ്യില്‍ കടിച്ചത്. വഴിയിലും മറ്റും സഹായത്തിനായി ആരെയും കാണാതിരുന്നതിനാലാണ് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞതെന്ന് ടൈല്‍ ജോലിക്കാരനായ യുവാവ് പറഞ്ഞു. ഏതാനും ദിവസമായി ബൈക് ഓടിക്കാതെ വച്ചിരിക്കുകയായിരുന്നുവെന്നും ഇതിനിടയിലാകാം പാമ്പ് വാഹനത്തില്‍ കയറിയതെന്ന് സംശയിക്കുന്നതായും ജിത്തു പറഞ്ഞു.
പൊലീസുകാര്‍ ആശുപത്രിയിലാക്കിയ സമയത്ത് യുവാവ് വളരെ അവശനിലയിലായിരുന്നു. ഒടുവില്‍ ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവിനെ ഞായറാഴ്ച വൈകിട്ട് മുറിയിലേക്ക് മാറ്റി. സുഖം പ്രാപിച്ചതോടെ തിങ്കളാഴ്ച ആശുപത്രി വിട്ടു.
ഡ്യൂടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജ്യോതിഷ്, അക്ബര്‍, സിപിഒ ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിന് പ്രഥമശുശ്രൂഷ നല്‍കിയത്. പട്രോളിങിലായിരുന്ന എഎസ്‌ഐ ഷാജു, സീനിയര്‍ സിപിഒ മധു എന്നിവരാണ് വിവരമറിഞ്ഞ് ജീപുമായെത്തി ജിത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്.
Keywords: News,Kerala,State,Thodupuzha,Local-News,Animals,police-station,Police, Youth,Health, hospital,Snake, Thodupuzha: Police rescues youth bit by snake
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

