ശരീരത്തിന് പുറത്ത് ഹൃദയവുമായി ജീവിക്കുന്ന അത്ഭുത മനുഷ്യന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 28.10.2015) മനുഷ്യ ശരീരത്തിലെ ഏറ്റവും നിര്‍ണായകമായ അവയവമാണ് ഹൃദയം. മനുഷ്യത്വമുളളയാളെ നാം അവന്‍ ഹൃദയമുളളവനാണെന്നും, ദയയില്ലാത്ത സ്വഭാവക്കാരെ ഹൃദയമില്ലാത്തവനാണെന്നുമൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ അര്‍പ്പിത് എന്ന് 18 വയസുകാരനെ വിശേഷിപ്പിക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വരും. കാരണം മറ്റൊന്നുമല്ല, അര്‍പ്പിതിന്റെ ഹൃദയം സാധാരണപോലെ ശരീരത്തിനുളളിലല്ല, പുറത്താണ്. 1997ലാണ് അര്‍പ്പിത് എന്ന ഗുജറാത്തി ബാലന്‍ പുറത്തുകാണുന്ന ഹൃദയവുമായി ജനിച്ചു വീഴുന്നത്. അന്ന് ഈ അത്ഭുത ബാലന്‍ അധികനാള്‍ ജീവിച്ചിരിക്കില്ല എന്നുതന്നെ ഡോക്റ്റര്‍മാര്‍ വിധിയെഴുതി.

എന്നാല്‍ പുറത്തുകാണാന്‍ കഴിയുന്ന ഹൃദയവുമായി മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ഇയാള്‍ ഇന്നും ജീവിച്ചിരിക്കുന്നു. അന്ന് അര്‍പ്പിത് ജനിച്ചു വീണപ്പോള്‍ ഡോക്റ്റര്‍മാര്‍ക്കും ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല കുട്ടി ജീവിച്ചിരിക്കുമെന്ന കാര്യത്തില്‍. ഇത് വളരെ അപൂര്‍വമായ ഒരു അവസ്ഥയാണെന്നും ഇത്തരം പ്രത്യേകതകളുളള കുട്ടികള്‍ കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ മരിച്ചുപോകുമെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞിരുന്നതായും അര്‍പ്പിതിന്റെ അച്ഛന്‍ വിക്രംഭായ് പറയുന്നു. എന്നാല്‍ വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തി അര്‍പ്പിത് ഹൃദയം തുറന്നുകാട്ടി ജീവിക്കുന്നു.

സാധാരണ ഹൃദയത്തിന്റെ ആകൃതിയല്ല അര്‍പ്പിതിന്റെ ഹൃദയത്തിന്. പുറത്തുകാണുന്ന ഭാഗം അല്പം ഉയര്‍ന്നാണ് കാണപ്പെടുന്നത്. ഇതിന് താഴെ കുഴഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംഭവമാണിതെന്നാണ് ഡിഡിഎംഎം ഹാര്‍ട്ട് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയറക്റ്ററും ചീഫ് കാര്‍ഡിയാക് സര്‍ജനുമായ ഡോ. സന്‍ജീത്ത് പീറ്റര്‍ പറയുന്നു. ജനിതക വൈകല്യമാണ് ഇത്തരമൊരു രോഗാവസ്ഥയ്ക്ക് കാരണമെന്നും ഡോക്റ്റര്‍ പറയുന്നു. ഇത്തരം അവസ്ഥയിലുളള കുട്ടികളില്‍ ഹൃദയസംബന്ധമായ പല അസുഖങ്ങളും വരാന്‍ സാധ്യതയുണ്ടെന്നും ഇത് പല കുട്ടികളിലും വ്യത്യസ്തമാണെന്നും ഡോക്റ്റര്‍ പറയുന്നു.

ആവരണമുളള ഹൃദയമു്യുൈങ്കിലും ഹൃദയശൂന്യരായ ആളുകള്‍ക്കിടയില്‍ അര്‍പ്പിതിനെ പോലെ വൈകല്യം ബാധിച്ച ഹൃദയമുളളവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ അറിവുകള്‍ക്കതീതമാണ് മനുഷ്യ ശരീരമെന്നു ഇത്തരം സംഭവങ്ങള്‍ പുറത്തുവരുമ്പോഴെങ്കിലും സമ്മതിക്കേണ്ടിവരും.       

ശരീരത്തിന് പുറത്ത് ഹൃദയവുമായി ജീവിക്കുന്ന അത്ഭുത മനുഷ്യന്‍


SUMMARY: Despite his parents being told that he faced certain death at birth, Arpit defied doctors expectations – but lives every day knowing that the slightest fall or bump could kill him instantly.

His condition, known as Pentalogy of Cantrell, affects foetus development and causes babies to be born with vital organs on the outside of their bodies.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia