Scrub Typhus | തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചതായി റിപോര്‍ട്
Jun 9, 2022, 11:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വിദ്യാര്‍ഥിനി ചെള്ള് പനി ബാധിച്ച് മരിച്ചതായി റിപോര്‍ട്. 15 കാരിയാണ് മരിച്ചത്. മെഡികല്‍ പരിശോധനയില്‍ പെണ്‍കുട്ടിക്ക് ചെള്ള് പനി സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഒരാഴ്ച മുന്‍പ് പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരികെ അയച്ചു. പിറ്റേ ദിവസം പെണ്‍കുട്ടി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ഒരാഴ്ചയ്ക്കിടെ തന്നെ കുട്ടിയുടെ ഓക്സിജന്‍ ലെവല്‍ കുറഞ്ഞ് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ 10-ാം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

