Complaint | ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നിട്ടും രോഗിയെ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി; ശ്വാസതടസം അനുഭവപ്പെട്ട രോഗി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പത്തനംതിട്ട: (www.kvartha.com) ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നിട്ടും രോഗിയെ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി. തുടര്‍ന്ന് തിരുവല്ല താലൂക് ആശുപത്രിയില്‍നിന്ന് ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗി ആംബുലന്‍സില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചെന്നാണ് പരാതി. തിരുവല്ല പടിഞ്ഞാറെ വെണ്‍പാല ഇരുപത്തിരണ്ടില്‍ രാജന്‍ (67) ആണ് മരിച്ചത്. 
Aster mims 04/11/2022

ഞായറാഴ്ച രാത്രി പനിയെത്തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട രാജനെ ബന്ധുക്കളാണ് തിരുവല്ല താലൂക് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡ്യൂടി ഡോക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ആംബുലന്‍സിലാണ് അവിടേക്ക് പോയതെന്നും ഓക്‌സിജന്‍ മാസ്‌ക് ധരിച്ചിരുന്ന രാജന് വാഹനം പുറപ്പെട്ട് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ശ്വാസതടസമുണ്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു.

Complaint | ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നിട്ടും രോഗിയെ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി; ശ്വാസതടസം അനുഭവപ്പെട്ട രോഗി മരിച്ചു


ശ്വാസം കിട്ടുന്നില്ലെന്ന് രാജന്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഗിരീഷിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇക്കാര്യം ആംബുലന്‍സ് ഡ്രൈവറെ അറിയിച്ചെങ്കിലും ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. ഇതിനിടെ തകഴിയിലുള്ള മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോഴും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ലെന്നും ഇവര്‍ ആരോപിച്ചു.

വാഹനത്തിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിന്‍ഡര്‍ രാജനെ കൊണ്ടുപോകുന്നതിന് തൊട്ടുമുന്‍പാണ് ആംബുലന്‍സ് ഡ്രൈവര്‍ മാറ്റിയതെന്ന ആക്ഷേപവും ബന്ധുക്കള്‍ ഉന്നയിക്കുന്നു. വണ്ടാനം ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും രാജന്‍ മരിച്ചിരുന്നു. ഓക്‌സിജന്‍ കിട്ടാതെയുള്ള മരണമെന്നാണ് മെഡികല്‍ കോളജ് ആശുപത്രിയിലെ റിപോര്‍ടിലുള്ളത്. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.

അതേസമയം, ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് തിരുവല്ല താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ പറഞ്ഞു. ഓക്‌സിജന്‍ ലെവല്‍ 38 % എന്ന ഗുരുതര നിലയിലാണ് രോഗി തിരുവല്ല താലൂക് ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡികല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ബി ടൈപ് ഫുള്‍ സിലിന്‍ഡര്‍ ഓക്‌സിജന്‍ സൗകര്യം നല്‍കിയാണ് മെഡികല്‍ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും തിരുവല്ല താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ പറഞ്ഞു. 

ഓക്‌സിജന്‍ കിട്ടാതെ അല്ല രോഗി മരിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ബിജോയും പറഞ്ഞു. ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നിട്ടില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ ബിജോയിയുുടെ പ്രതികരണം. രോഗി അതിഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്നും ഇക്കാര്യം ഡോക്ടര്‍ രോഗിയുടെ ബന്ധുവിനോട് പറയുന്നത് താന്‍ കേട്ടതാണെന്നും എന്തിനാണ് ഇത്തരത്തില്‍ അവാസ്തവം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ ബിജോയ് പറഞ്ഞു.


Keywords:  News,Kerala,State,Pathanamthitta,Patient,Health,Complaint,Death,Allegation,Family, Thiruvalla: Relatives Against Ambulance Driver After Patient's Death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia