Inflammation | അലർജി പ്രശ്‌നങ്ങളുണ്ടാക്കാത്ത ഭക്ഷണസാധനങ്ങൾ! ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന വസ്തുക്കൾ ഇതാ 

 
Anti-Inflammatory Snacks
Anti-Inflammatory Snacks


ഡാർക്ക് ചോക്ലേറ്റുകൾ നമ്മുടെ രോഗപ്രതിരോധ ശേഷിയെ പുഷ്ടിപ്പെടുത്താൻ സഹായിക്കുന്ന വിഭവമാണ്

ന്യൂഡെൽഹി: (KVARTHA) പലഹാരങ്ങൾ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ചിലതൊക്കെ നമുക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കേണ്ടി വരും. എന്നാൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാത്ത പലഹാരങ്ങൾ പരിചയപ്പെട്ടാലോ? ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന അത്തരം പലഹാരങ്ങൾ ഇതാ.

ചോക്കലേറ്റിൽ പൊതിഞ്ഞ ബദാം

ബദാം വെറുതേ കഴിക്കുന്നതു തന്നെ വളരെ ആരോഗ്യകരമാണ്. ഡാർക്ക് ചോക്ലേറ്റുകൾ നമ്മുടെ രോഗപ്രതിരോധ ശേഷിയെ പുഷ്ടിപ്പെടുത്താൻ സഹായിക്കുന്ന വിഭവമാണ്. അതുകൊണ്ട് ഡാർക്ക് ചോക്ലേറ്റിൽ പൊതിഞ്ഞ ബദാം കഴിക്കുന്നത് കൊണ്ട് അലർജി ഒന്നും തന്നെ വരാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതോടൊപ്പം തന്നെ ഇതു കഴിക്കുന്നത് വളരെ ആരോഗ്യകരമാണ്.
 
തൈര്

നിറവും രുചിയും കേമമാണ്. പ്രാതലിനോ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ലഘുഭക്ഷണത്തിനോ തൈര് കഴിക്കാവുന്നതാണ്. തൈരിനൊപ്പം നമുക്കിഷ്ടമുള്ള പഴങ്ങളും ചേർത്ത് കഴിക്കുന്നത് വളരെ ആരോഗ്യപ്രദമാണ്.

മുളപ്പിച്ച ചെറുപയർ  

വളരെ ആരോഗ്യപ്രദമായ ഭക്ഷണമാണ് മുളപ്പിച്ച ചെറുപയർ. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ, ഇവ ശരിയായ ദഹനവും ഉപാപചയപ്രവർത്തനവും ഉറപ്പു വരുത്തുന്നു.

ഗ്രാനോള ബാറുകൾ

നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന പലഹരമാണിത്. ഈ ക്രാൻബെറി-ബദാം ഗ്രാനോള ബാറുകൾ പോഷകങ്ങളുടെ കലവറയാണ്. ഇവ പൊതുവെ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. നല്ല രുചിയുള്ള ഈ പലഹാരങ്ങളിൽ നിറച്ചു വച്ചിരിക്കുന്ന നട്‍സുകളാണ് പ്രധാന ആകർഷണം. 

റാസ്ബെറി

സരസഫലങ്ങൾ പൊതുവെ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. റാസ്‌ബെറി, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പലഹാരമാണ്. നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയതിനാൽ കുടലിനു ആരോഗ്യകരവും ഹൃദയാരോഗ്യവും ഇവ ഉറപ്പു വരുത്തുന്നു.  

ഉരുളക്കിഴങ്ങ് ചിപ്സ്

ഉരുളക്കിഴങ്ങ് ചിപ്‌സ്, ആളുകൾ പൊതുവെ ഇഷ്ടപ്പെടുന്ന ഒരുതരം പലഹാരമാണ്. ഇവയും അലർജി രോഗങ്ങൾ ഉണ്ടാക്കാത്ത പലഹാരമായാണ് വിലയിരുത്തുന്നത്. ഉപയോഗിക്കുന്ന എണ്ണയും മറ്റ് അവശ്യവസ്തുക്കളും ആരോഗ്യകരവും വൃത്തിയുള്ളതുമാണെങ്കിൽ, ഇതു കൊണ്ട് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ലെന്നാണ്  ആരോഗ്യ വിദഗ്ധർ പറയുന്നത്.

അതേസമയം നിങ്ങളുടെ ആരോഗ്യത്തിന് അനുസരിച്ചുള്ള ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, പ്രത്യേകിച്ചും നിങ്ങൾക്ക് രോഗങ്ങളോ അലർജിയോ ഉണ്ടെങ്കിൽ, ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് പ്രധാനമാണ്. ഡോക്ടറുമായി സംസാരിക്കുമ്പോൾ, നിങ്ങളുടെ ഭക്ഷണക്രമവും ജീവിതശൈലിയും സംബന്ധിച്ച് അവരോട് വിശദീകരിക്കാൻ മടിക്കരുത്. മേൽപറഞ്ഞ ഭക്ഷണസാധനങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാത്തവയാണെങ്കിലും, ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു പരിചയമില്ലാത്ത ആളുകൾ തീർച്ചയായും ഒരു ആരോഗ്യ വിദഗ്ധൻ്റെ ഉപദേശം തേടിയ ശേഷം മാത്രം ഇതു കഴിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia