ഗുരുതര ശ്വാസകോശ രോഗം ബാധിച്ചവരില്‍ 10 ശതമാനത്തിനും കൊറോണ ബാധ; രോഗികളുമായി ഇടപഴകാത്തവര്‍ക്കും വൈറസ് ബാധ, ആശങ്ക ഉയരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 29.03.2020) രാജ്യത്ത് ഗുരുതര ശ്വാസകോശരോഗം ബാധിച്ചവരിൽ 10 ശതമാനം ആളുകളില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ അധികൃതർ. ചെന്നൈ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 110 ഗുരുതര ശ്വാസകോശ രോഗം ബാധിച്ചവരെ പരിശോധിച്ചതില്‍ 11 പേരിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.


ഗുരുതര ശ്വാസകോശ രോഗം ബാധിച്ചവരില്‍ 10 ശതമാനത്തിനും കൊറോണ ബാധ; രോഗികളുമായി ഇടപഴകാത്തവര്‍ക്കും വൈറസ് ബാധ, ആശങ്ക ഉയരുന്നു

ഇവരില്‍ ഒരാൾ പോലും വിദേശയാത്ര നടത്തിയവർ അല്ലെന്നും രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയെന്ന് കണ്ടെത്താനായിട്ടില്ല എന്നതും ഏറെ ആശങ്ക വളർത്തുന്നതായി ഐസിഎംആറിലെ സയന്റിസ്റ്റായ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞു. അതേസമയം ഈ കണക്കുകൾ വിലയിരുത്തി രാജ്യമൊട്ടുക്ക് സമൂഹവ്യാപനം ഉണ്ടായെന്ന് ഉറപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഇന്ത്യയിൽ സമൂഹവ്യാപനം നടന്നിട്ടില്ല. അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഗംഗാഖേദ്കര്‍ പറഞ്ഞു.

Summary: There is no community transmission in India: Dr. Gangakhedkar
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia