കൊറോണ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു; സൗകര്യമില്ലാത്ത വീടുപേക്ഷിച്ച് മരത്തിന് മുകളില്‍ പത്തടി ഉയരത്തില്‍ കിടക്കകളുണ്ടാക്കി ക്വാറന്റൈനില്‍ കഴിയുന്ന ചിലര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 29.03.2020) സൗകര്യമില്ലാത്ത വീടുപേക്ഷിച്ച് മരത്തിന് മുകളില്‍ പത്തടി ഉയരത്തില്‍ കിടക്കകളുണ്ടാക്കി ക്വാറന്റൈനില്‍ കഴിയുകയാണ് ചെന്നെയില്‍ നിന്ന് സ്വദേശമായ ബംഗാളിലേക്ക് മടങ്ങിയ ചിലര്‍. കഴിഞ്ഞ അഞ്ചു ദിവസമായി മരത്തിനുമുകളില്‍ കിടക്കകളുണ്ടാക്കി അതില്‍ കൊതുകുവല ഘടിപ്പിച്ചാണ് ഇവര്‍ കിടന്നുറങ്ങുന്നത്. പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തില്‍ നിന്നാണീ വാര്‍ത്ത.

കൊറോണ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു; സൗകര്യമില്ലാത്ത വീടുപേക്ഷിച്ച് മരത്തിന് മുകളില്‍ പത്തടി ഉയരത്തില്‍ കിടക്കകളുണ്ടാക്കി ക്വാറന്റൈനില്‍ കഴിയുന്ന ചിലര്‍

മരത്തിനുമുകളില്‍ എല്ലാ സജ്ജീകരണങ്ങളുമായാണ് താമസം. മൂന്ന് നേരത്തെ ഭക്ഷണവും ഇവര്‍ക്കിവിടേക്ക് ലഭിക്കുന്നു. കിടക്കകളുണ്ടാക്കി അതില്‍ കൊതുകുവല ഘടിപ്പിച്ചാണ് ഇവര്‍ കിടന്നുറങ്ങുന്നത്. മരത്തില്‍ ലൈറ്റും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള പ്ലഗ് പോയിന്റും വരെ ഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഇവര്‍ താഴേക്കിറങ്ങുന്നത്.

മരത്തിനുമുകളില്‍ കഴിയുന്ന ഏഴ്പേരും ചെന്നൈയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്കെത്തിയ അതിഥി തൊഴിലാളികളാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ വ്യാപിച്ച സമയത്ത് യാത്രചെയ്തതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ ഇവരോട് ക്വാറന്റൈനില്‍ വീട്ടില്‍ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുറച്ചു കൂടി സുരക്ഷിതത്വം ഉറപ്പിക്കാന്‍ ഗ്രാമവാസികള്‍ ഇവര്‍ക്ക് മരത്തിനു മുകളില്‍ സൗകര്യം ചെയ്തു നല്‍കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് തീവണ്ടി മാര്‍ഗ്ഗവും ബസ്സിലുമെല്ലാം യാത്രചെയ്ത് ഇവര്‍ ഗ്രാമത്തിലെത്തുന്നത്. എത്തിയ ഉടനെ നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ഡോക്ടര്‍മാരാണ് 14 ദിവസത്തെ സമ്പര്‍ക്കവിലക്കില്‍ കഴിയാന്‍ ഇവരോട് ആവശ്യപ്പെട്ടത്.

കൊറോണ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു; സൗകര്യമില്ലാത്ത വീടുപേക്ഷിച്ച് മരത്തിന് മുകളില്‍ പത്തടി ഉയരത്തില്‍ കിടക്കകളുണ്ടാക്കി ക്വാറന്റൈനില്‍ കഴിയുന്ന ചിലര്‍

'കുഞ്ഞു മുറികളും വീടുകളെല്ലാം അടുത്തടുത്തും ആയതിനാല്‍ ഇവര്‍ക്ക് പരിപൂര്‍ണ്ണമായി ഐസൊലേഷനില്‍ കഴിയാന്‍ സാധിക്കില്ല. വൈറസ് ബാധിതരാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കും പകരാന്‍ സാധ്യതയുണ്ട്'. അതിനാലാണ് ഇത്തരത്തില്‍ മരത്തിനു മുകളില്‍ സൗകര്യം ചെയ്തു നല്‍കിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു.

മരത്തിനു മുകളിലാണെങ്കിലും സ്വന്തം ഗ്രാമത്തിലെത്താനായല്ലോ എന്ന ആശ്വാസത്തിലാണ് ഈ ഏഴുപേരും. ചെന്നൈയില്‍ 500 രൂപ ദിവസക്കൂലി ലഭിക്കുമായിരുന്നു. കൂലി മുഴുവനും ഉടമ തന്നിരുന്നില്ല. അത് വാങ്ങാന്‍ പോലും കാത്തുനില്‍ക്കാതെ പെട്ടെന്ന് തന്നെ കിട്ടിയ വണ്ടിക്ക് തിരികെ പോരുകയായിരുന്നു എന്നവര്‍ പറയുന്നു.

Keywords:  News, National, Kolkata, House, Labours, hospital, Doctor, Food, Health, There are no facilities in the house, they are in quarantine above the tree
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia