SWISS-TOWER 24/07/2023

Ozempic | ഒസെംപിക് മരുന്നുകൾ മസിൽ കുറയുന്നതിനു കാരണമാകുമോ? വിദഗ്ധർ പറയുന്നത്!

 
The Truth About Ozempic and Muscle Loss
The Truth About Ozempic and Muscle Loss


ഭാവിയിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് പറയുന്നത്

ന്യൂഡെൽഹി: (KVARTHA) പ്രമേഹത്തിനും, പൊണ്ണത്തടിക്കുമുള്ള ഏറ്റവും പുതിയ പരിഹാരമായി വാഴ്ത്തപ്പെടുകയും പരക്കെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിട്ടുള്ളവയാണ് ഒസെംപിക് മരുന്നുകൾ. ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ ശരീരവണ്ണം കുറയാറുണ്ടെങ്കിലും ഇവ പൊണ്ണത്തടി കുറക്കുന്ന മരുന്നുകളാണെന്നത് ഒരു തെറ്റിദ്ധാരണയാണെന്ന് വിദഗ്ധർ പറയുന്നു. സെമാഗ്ലൂറ്റൈഡ് (Semaglutide), ടിർസെപാറ്റൈഡ് (Tirzepatide) എന്നിവ ഇതിലുൾപ്പെടുന്നു. 

Aster mims 04/11/2022

എന്നാൽ ഇവയെക്കുറിച്ച് ദിവസേന പുതിയ പുതിയ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് നിലനിൽക്കുന്ന ഏറ്റവും അപകടം നിറഞ്ഞ വസ്തുതയെന്തെന്നാൽ, ശരീരപേശികളെ ദുർബലപ്പെടുത്തിക്കൊണ്ട് ഇവ നമ്മുടെ ശരീരഭാരം കുറയ്ക്കുന്നു എന്നതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ മരുന്നുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം, പേശികളെ പൊള്ളയാക്കുകയും ചെയ്യും. ഭാവിയിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. ഇന്ന് ജിമ്മിൽ പോകാത്ത ആളുകൾ വിരളമാണ്. ആരോഗ്യത്തിന് വളരെ പ്രാധാന്യം നൽകുന്ന നാം, ഇത്തരം മരുന്നുകളുടെ പാർശ്വഫലത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സെമാഗ്ലൂറ്റൈഡ് (ഒസെംപിക്, വെഗോവി), ടിർസെപാറ്റൈഡ് (മൗഞ്ചാരോ, സെപ്‌ബൗണ്ട്) തുടങ്ങിയവ, ഇൻക്രെറ്റിൻസ് എന്നറിയപ്പെടുന്ന മരുന്നുകളുടെ ഏറ്റവും പുതിയ വക ഭേദങ്ങളാണ്. ഇത് നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെയും വിശപ്പിനെയും ബോധത്തെയുമൊക്കെ സ്വാധീനിക്കുന്ന വിവിധ ഹോർമോണുകളെ നിയന്ത്രിക്കാൻ കഴുവുള്ളവയാണ്. 

സെമാഗ്ലൂറ്റൈഡ് ജിഎൽപി-1 (GLP-1) നെ സ്വാധീനിക്കുന്നു, അതേസമയം ടിർസെപാറ്റൈഡ് ജിഎൽപി-1 നെയും മറ്റൊരു ഹോർമോണായ ജിഐപി (GIP) യെയും നിയന്ത്രിക്കുന്നു. ബാരിയാട്രിക് സർജറിക്ക് ശേഷമുള്ള ഭക്ഷണക്രമീകരണത്തെക്കാളും, മറ്റ് ചികിത്സകളേക്കാളും ശരാശരി ഭാരം കുറയ്ക്കാൻ ആളുകൾ വിശ്വസിച്ച് ഉപയോഗിക്കുന്ന മരുന്നുകളാണ് ഇവ.
 
കൂടാതെ, വൃക്ക, ഹൃദയം, കരൾ സംബന്ധമായ പ്രശ്ങ്ങൾക്കുള്ള പരിഹാരമായും ഈ മരുന്നുകളെ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതുകൊണ്ട്, അംഗീകൃത ആശുപത്രികളിലെ ആരോഗ്യ വിദഗ്ധർ നൽകുന്ന മരുന്നുകൾ മാത്രം കഴിക്കുവാനും, കേട്ടറിവുകളടിസ്ഥാനമാക്കി വണ്ണം കുറയ്ക്കാനും മറ്റും ഇത്തരം മരുന്നുകൾ സ്വമേധയാ കഴിക്കരുതെന്നുമാണ് വിദഗ്ധർ പറയുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia