താമസിക്കാന്‍ മുറിയില്ലെങ്കില്‍ ശവപറമ്പും പട്ടുമെത്തയാക്കാം! വിനോദ സഞ്ചാരിയായ വിദേശി തങ്ങിയത് സെമിത്തേരിയിലെന്ന് സംശയം
Mar 16, 2020, 13:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 16.03.2020) രാത്രി വാഗമണ്ണിലെത്തിയ വിദേശി താമസസൗകര്യം കിട്ടാതെ ഉറങ്ങിയത് പള്ളി സെമിത്തേരിയിലെന്ന് സംശയം. ശനിയാഴ്ച എത്തിയ ഇറ്റലിക്കാരനായ വിനോദസഞ്ചാരി പുള്ളിക്കാനത്ത് ഒരു പള്ളിയുടെ സെമിത്തേരിയില്‍ തങ്ങിയെന്നും ഞായറാഴ്ച രാവിലെ ബസില്‍ക്കയറി പോയെന്നുമാണ് കരുതുന്നത്.
വിദേശി ശനിയാഴ്ച രാത്രി മുറി അന്വേഷിച്ച് ലോഡ്ജുകളിലെത്തിയിരുന്നെങ്കിലും ആരും മുറി നല്‍കിയില്ല. വാഗമണ്ണിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അടഞ്ഞുകിടക്കുകയായിരുന്നു. രാത്രി ഒന്‍പതുമണിയോടെ ഇദ്ദേഹം ഒരു ഹോട്ടലില്‍ച്ചെന്ന വിവരം ഉടമ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഒരുമണിവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വാഗമണ്‍ ആശ്രമത്തില്‍ തങ്ങിയിരുന്ന എട്ടുപേരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തി. ബെല്‍ജിയം സ്വദേശികളായ ഏഴുപേരും ഒരു ഫ്രഞ്ചുകാരനുമാണ് സംഘത്തിലുണ്ടായിരുന്നത്. ബെല്‍ജിയം സ്വദേശികളെ ചെന്നൈയിലേക്ക് അയച്ചു. ഫ്രഞ്ചുകാരന് നിരീക്ഷണത്തിലാണ്.
രാവിലെ ഏഴുമണിയോടെ പുള്ളിക്കാനം റോഡിലുള്ള പള്ളിയുടെ സെമിത്തേരിയില്‍നിന്ന് ഇദ്ദേഹം ഇറങ്ങിവരുന്നതാണ് നാട്ടുകാര്‍ കണ്ടത്. എട്ടുമണിക്ക് കോട്ടയത്തേക്ക് പുറപ്പെടുന്ന ബസില്‍ കയറിയതായും നാട്ടുകാര്‍ പറയുന്നു
Keywords: News, Kerala, Idukki, Foreign, Health, Stay, Bus, Cemetery, Home Stay, Hotel, The Tourist Foreigner Stayed at the Cemetery
വിദേശി ശനിയാഴ്ച രാത്രി മുറി അന്വേഷിച്ച് ലോഡ്ജുകളിലെത്തിയിരുന്നെങ്കിലും ആരും മുറി നല്‍കിയില്ല. വാഗമണ്ണിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അടഞ്ഞുകിടക്കുകയായിരുന്നു. രാത്രി ഒന്‍പതുമണിയോടെ ഇദ്ദേഹം ഒരു ഹോട്ടലില്‍ച്ചെന്ന വിവരം ഉടമ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഒരുമണിവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വാഗമണ്‍ ആശ്രമത്തില്‍ തങ്ങിയിരുന്ന എട്ടുപേരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തി. ബെല്‍ജിയം സ്വദേശികളായ ഏഴുപേരും ഒരു ഫ്രഞ്ചുകാരനുമാണ് സംഘത്തിലുണ്ടായിരുന്നത്. ബെല്‍ജിയം സ്വദേശികളെ ചെന്നൈയിലേക്ക് അയച്ചു. ഫ്രഞ്ചുകാരന് നിരീക്ഷണത്തിലാണ്.
രാവിലെ ഏഴുമണിയോടെ പുള്ളിക്കാനം റോഡിലുള്ള പള്ളിയുടെ സെമിത്തേരിയില്‍നിന്ന് ഇദ്ദേഹം ഇറങ്ങിവരുന്നതാണ് നാട്ടുകാര്‍ കണ്ടത്. എട്ടുമണിക്ക് കോട്ടയത്തേക്ക് പുറപ്പെടുന്ന ബസില്‍ കയറിയതായും നാട്ടുകാര്‍ പറയുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.