ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതും തിരുവനന്തപുരത്ത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.07.2020) മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതും കോവിഡ് പോസിറ്റീവ് കേസുകള്‍ ദിനംപ്രതി ഇരട്ടിയാകുന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്നു. തിരുവനന്തപുരം നഗരത്തിലുള്‍പ്പെടെ സമൂഹവ്യാപനം ഉണ്ടാകുമോ എന്ന ഭീതിയും പൊതുജനങ്ങള്‍ക്കുണ്ട്. ഞായറാഴ്ച എട്ട് ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ബുധനാഴ്ച മൂന്ന് റസിഡന്റ് ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജ്ജനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട നൂറോളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റയിന്‍ ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 30തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതും തിരുവനന്തപുരത്ത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

ഒരു രോഗിയെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഡോക്ടര്‍ക്കും ഹൗസ് സര്‍ജ്ജനും കോവിഡ് പോസിറ്റീവായതെന്ന് മെഡിക്കല്‍ കോളജിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓപ്പറേഷന് മുമ്പ് രോഗിക്ക് നടത്തിയ കോവിഡ് പരിശോധന നെഗറ്റീവായിരുന്നു. സര്‍ജ്ജറി നടത്തിയ ശേഷം ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവുമായി. രോഗപ്രതിരോധശേഷി ഇല്ലാത്ത രോഗികളിലൂടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗം പടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരം ഫോര്‍ട്ട് ഗവ. ആശുപത്രിയില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പിടിപെട്ടത്. നഗര അതിര്‍ത്തിയിലെ അറിയപ്പെടുന്ന സ്വകാര്യ ആശുപത്രിയിലെ 10 ജീവനക്കാര്‍ക്കാണ് രോഗം പോസിറ്റീവായത്. ആരോഗ്യപ്രവര്‍ത്തകര്‍ രോഗവാഹകരാകുന്നത് വലിയ അപകടമാണ്. അതിനാല്‍ ഈ ചങ്ങല മുറിക്കുന്നതിലുള്ള നടപടികള്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരംഭിച്ചുകഴിഞ്ഞു. ' സാമൂഹ്യ അകലം പാലിക്കണമെന്നും സ്വയം സൂക്ഷിക്കണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ' കേരളാ മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ മെഡിക്കല്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് ഡോ. നിധിന്‍ ജോര്‍ജ്ജ് കൊടിയന്‍ പറഞ്ഞു. പോസിറ്റീവായ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ പി ജി ഡോക്ടര്‍മാരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ഡോ. നിധിന്‍ പറഞ്ഞു.

നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റംവരുത്തി സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. കോവിഡ് ചികിത്സയില്ലാത്ത ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകരെയും ടെസ്റ്റിന് വിധേയമാക്കണമെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് ആരോഗ്യപ്രവര്‍ത്തകരെ പരിശോധിച്ചു തുടങ്ങി. മുമ്പ് പനിയോ, ചുമയോ, കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെയോ മാത്രമേ പരിശോധിക്കാന്‍ കഴിയുമായിരുന്നു, ഇപ്പോള്‍ അതില്‍ ആരോഗ്യപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി.

കോവിഡ് ചികിത്സ നടത്താത്ത ആശുപത്രികളും ക്ലിനിക്കുകളും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കണമെന്നും അവിടങ്ങളില്‍ കോവിഡ് പരിശോധനാ സംവിധാനം പോലുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ആന്റിജന്‍ ടെസ്റ്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Keywords:  The rise in the number of hospital-acquired infections and increase of positive cases rising huge concern in Trivandrum, Trivandrum Medical College, Antigen test, PG Doctors, Covid-19, Health workers, Guidelines, Private hospitals and clinics, District authorities, Quarantine, Patients, Surgery.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia