സങ്കര വൈദ്യത്തിനെതിരെ ഐ എം എ സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന കേരള യാത്ര കാസർകോട്ട് നിന്നും ആരംഭിച്ചു
Apr 9, 2021, 20:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസർകോട്: (www.kvartha.com 09.04.2021) ഇന്ത്യൻ മെഡികൽ അസോസിയേഷൻ കേരള സംസ്ഥാന കമിറ്റി അംഗങ്ങളെ ചേർക്കുന്നതിനും സങ്കര വൈദ്യത്തിനെതിരായുമുള്ള സംസ്ഥാന പ്രസിഡന്റ് ഡോ. സക്കറിയ നയിക്കുന്ന കേരള യാത്ര കാസർകോട് നിന്ന് പ്രയാണം തുടങ്ങി. ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ കാസർകോട് വെച്ച് ഐ എം എ സീനിയർ നേതാവ് ഡോ. കെ ജി പൈ കേരള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കർശന കോവിഡ് പ്രോടോകോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ചെയർമാൻ ഡോ. പി എം സുരേഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാസർകോട് പ്രസിഡന്റ ഡോ. ബി നാരായണ നായിക്ക് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഉത്തരമേഖല വൈസ് പ്രസിഡന്റ് ഡോ. മുരളീധരൻ, സംസ്ഥാന സെക്രടറി ഡോ. ഗോപികുമാർ, മെമ്പർഷിപ് കമിറ്റി ചെയർമാൻ ഡോ. സാമുവൽ കോശി, ഡോ. ശ്രീവിലാസ്, ഡോ. ആൽഫ്രഡ് സാമുവൽ, ഡോ. ജോസഫ് ബനവൻ, ഡോ. ലളിത് സുന്ദരം, ഡോ. കെ ജി പൈ, ഡോ. കൃഷ്ണകുമാരി, ഡോ. ടി വി പത്മനാഭൻ, ഡോ. എ വി ഭരതൻ, ഡോ. അബ്ദുൽ ഖാദർ ഉപ്പള, ഡോ. എൻ രാഘവൻ, കാഞ്ഞങ്ങാട് പ്രസിഡന്റ് ഡോ. മണികണ്ഠൻ നമ്പ്യാർ, സെക്രടറി ഡോ. പി വിനോദ് കുമാർ, കാസർകോട് സെക്രടറി ഡോ. രാകേഷ്, ട്രഷറർ ഡോ. വെങ്കട്ട് തേജസ്വി, ഉപ്പള പ്രസിഡന്റ് ഡോ. ജയപാൽ ഷെട്ടി, സെക്രടറി മഹേഷ് എന്നിവർ സംസാരിച്ചു. ജില്ലാ കൺവീനർ ഡോ. ദീപിക കിഷോർ നന്ദി പറഞ്ഞു. ചടങ്ങിൽ വെച്ച് കാഞ്ഞങ്ങാട്, കാസർകോട്, ഉപ്പള ബ്രാഞ്ചുകളിലായി 18 പേർ അംഗത്വം എടുത്തു.
Keywords: Kerala, News, Kasaragod, Health, Doctor, Treatment, Doctors Strike, Strike, Protest, Inauguration, Top-Headlines, The Kerala Yatra led by IMA State President against Hybrid Medicine started from Kasargod.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

