

● സൂര്യപ്രകാശം വിറ്റാമിൻ ഡി-3 യുടെ പ്രധാന ഉറവിടമാണ്.
● വിറ്റാമിൻ ഡി-3 രോഗപ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമാണ്.
● ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ബലത്തിനും വിറ്റാമിൻ ഡി-3 സഹായിക്കുന്നു.
● വിറ്റാമിൻ ഡി-3 യുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
കണ്ണൂർ: (KVARTHA) നമ്മുടെ മോഡേൺ ലൈഫ് സ്റ്റെലിൽ മിക്ക ശാരീരിക പ്രവർത്തനങ്ങളും താളം തെറ്റുകയാണ്. അതിൻ്റെ പ്രധാന കാരണം വിറ്റാമിൻ ഡി - 3യുടെ ലഭ്യതയില്ലായ്മയാണ്. സൺഷൈൻ ഹോർമോൺ അഥവാ വിറ്റാമിൻ ഡി - 3 സൂര്യപ്രകാശത്തിൽ നിന്നുമാണ് മുഖ്യമായി ലഭിക്കുന്നത്. നമ്മുടെ ലൈഫ് സ്റ്റെൽ അനുസരിച്ച് കൂടുതൽ നൈറ്റ് ലൈഫ് മുൻപോട്ടു കൊണ്ടുപോകുന്ന ആൾക്കാരാണ് കൂടുതൽ. എന്നാൽ രാവിലെ പത്തിന് ശേഷവും വൈകിട്ട് അഞ്ചു മണിക്ക് ശേഷവും കൂടുതൽ വെയിൽ കൊള്ളുമ്പോഴാണ് വിറ്റാമിൻ ഡി - 3 ലഭിക്കുന്നത്.
ഈയൊരു സാഹചര്യമില്ലാതെ വരുമ്പോൾ ഗുരുതരമായ ശാരീരിക പ്രയാസങ്ങൾക്കിടയാക്കും. നമ്മുടെ ആരോഗ്യാവസ്ഥയിൽ ധാരാളം പ്രാധാന്യമുള്ളതാണ് വിറ്റാമിൻ ഡി - 3. നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മറ്റു രോഗങ്ങളെ ചെറുത്തു നിൽക്കാനും സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് വിറ്റാമിൻ ഡി - 3. ഇതുകൂടാതെ നമ്മുടെ ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തിലും പ്രധാന പങ്ക് ഇതു നിർവഹിക്കുന്നു. നമ്മുടെ ശരീരത്തിലെ കാൽസ്യത്തിൻ്റെ ആഗിരണത്തിനായി വിറ്റാമിൻ ഡി - 3 നിർബന്ധമാണ്. ഇതുകൂടാതെ എല്ലിൻ്റെയും പല്ലിനും ആരോഗ്യം നിലനിർത്താൻ ഇതു സഹായിക്കുന്നുണ്ട്.
ഒരു വ്യക്തിയുടെ മാനസികാരോഗ്യം നിലനിർത്താൻ വിറ്റാമിൻ ഡി - 3 അനിവാര്യമാണ്. നമ്മുടെ നാട്ടിൻ സംസാരിച്ചു കൊണ്ടിരിക്കെ ആളുകൾ കുഴഞ്ഞുവീണ് മരിക്കുന്നത് സർവസാധാരണമാണ്. പുറമേക്ക് യാതൊരു ശാരീരിക പ്രശ്നങ്ങളൊന്നുമില്ലാത്ത വ്യക്തികൾ പോലും ഹൃദയസ്തംഭനം വന്ന് മരണത്തിന് കീഴടങ്ങാറുണ്ട്. ഇത്തരത്തിൽ കുഴഞ്ഞുവീഴുന്നവർക്ക് നിത്യരോഗങ്ങളോ മസ്തിഷ്ക ആഘാതം പോലുള്ളവയോ സംഭവിച്ചേക്കാം. എങ്ങനെയാണ് ഇത്തരം അവസ്ഥയിലേക്ക് ആരോഗ്യവാനായ ഒരാൾ എത്തിച്ചേരുന്നതെന്ന് പലരും ചോദിക്കാറുണ്ട്.
ഹൃദയത്തിലേക്ക് നല്ല രീതിയിലുള്ള രക്തചംക്രമണം നടക്കാത്തതാണ് ഇതിന് മുഖ്യകാരണമായി വൈദ്യശാസ്ത്രം പറയുന്നത്. രക്തസമ്മർദം നിയന്ത്രിക്കാനാവാതെ ഹൃദയപേശികളിൽ സമ്മർദ്ദം കൂടുന്നു. ഇതു ഹൃദയത്തിൻ്റെ പ്രവർത്തനത്തെ അതിരൂക്ഷമായി ബാധിച്ചേക്കാം. എന്നാൽ വിറ്റാമിൻ ഡി - 3 ശരീരത്തിന് ലഭിക്കുന്ന വ്യക്തിക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയപേശികൾക്ക് ശക്തി കൂട്ടാനും സാധിക്കും. അരമണിക്കൂർ നേരം കൃത്യമായി പ്രഭാത-സായാഹ്നങ്ങളിലെ നിർദ്ദിഷ്ട സമയത്ത് വെയിൽ കൊണ്ടാൽ നമ്മുടെ ശരീരത്തിന് വിറ്റാമിൻ ഡി - 3 ധാരാളമായി ലഭിക്കും.
ഭക്ഷ്യ വിഭവങ്ങളിലൂടെയും വിറ്റാമിൻ ഡി - 3 ലഭിക്കുന്നുണ്ട്. തൈര്, മുട്ടയുടെ മഞ്ഞക്കരു, പാൽ, മീൻ എന്നിവയിലൂടെയും വിറ്റാമിൻ ഡി - 3 ലഭിക്കുന്നുണ്ട്. കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം ഭക്ഷണരീതികൾ സ്വീകരിക്കാൻ പാടുള്ളു. ഇതിനു പുറമേ ഫുഡ് സപ്ലിമെൻ്റുകളായി വിറ്റാമിൻ ഡി - 3 ലഭിക്കുന്നുണ്ട്.
ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
This article highlights the importance of Vitamin D-3 and sunlight for overall health. It discusses how Vitamin D-3 deficiency is prevalent in modern lifestyles and how it can impact immunity, heart health, and bone strength. The article also suggests ways to obtain Vitamin D-3 through sunlight exposure and diet.
#VitaminD3 #Sunlight #Health #Wellness #Immunity #BoneHealth