സര്‍കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത് ലാബ് തിരുവനന്തപുരം മെഡികല്‍ കോളജില്‍; സമഗ്ര സ്ട്രോക് സെന്ററിനായി 4.16 കോടി രൂപ അനുവദിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 31.01.2022) തിരുവനന്തപുരം സര്‍കാര്‍ മെഡികല്‍ കോളജില്‍ സമഗ്ര സ്ട്രോക് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കത് ലാബിനായി 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സര്‍കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത് ലാബാണ് തിരുവനന്തപുരം മെഡികല്‍ കോളജില്‍ സജ്ജമാക്കുന്നത്.
Aster mims 04/11/2022

സര്‍കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത് ലാബ് തിരുവനന്തപുരം മെഡികല്‍ കോളജില്‍; സമഗ്ര സ്ട്രോക് സെന്ററിനായി 4.16 കോടി രൂപ അനുവദിച്ചു

ഡി എസ് എ ഉള്‍പെടെയുള്ള റേഡിയോളജികല്‍ വാസ്‌കുലാര്‍ ആന്‍ജിയോഗ്രാഫി സിസ്റ്റമാണ് കാത് ലാബില്‍ സജ്ജമാക്കുന്നത്. തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നത് ത്രോംബക്ടമിയിലൂടെ എടുത്തുകളയാന്‍ ഈ കാത് ലാബ് സഹായിക്കും. ഹൃദയത്തിന് കാത് പ്രൊസീജിയര്‍ ചെയ്യുന്നത് പോലെ തലച്ചോറിലെ രക്തക്കുഴലുകള്‍ കാണാനും കട്ടപിടിച്ച രക്തത്തെ നീക്കം ചെയ്യാനും സാധിക്കും. കാത് ലാബിനായി നേരത്തെ അനുവദിച്ച ഒരു കോടി രൂപയ്ക്ക് പുറമേയാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നാണ് സ്ട്രോക് സെന്റര്‍ സജ്ജമാക്കി വരുന്നത്. സ്ട്രോക് ചികിത്സയ്ക്കാവശ്യമായ ഐ സി യു, കാത് ലാബ്, സി ടി ആന്‍ജിയോഗ്രാം എന്നിവയുള്‍പെടുന്നതാണ് സമഗ്ര സ്ട്രോക് സെന്റര്‍. കാത് ലാബിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം 2.25 കോടി, കാത് ലാബ് 5.16 കോടി, ന്യൂറോ ഐ സി യു 97 ലക്ഷം, സി ടി ആന്‍ജിയോഗ്രാം 4.4 കോടി എന്നിങ്ങനെ 12.78 കോടി രൂപയാണ് ആകെ അനുവദിച്ചത്. പുതിയ സ്ട്രോക് സെന്റര്‍ അത്യാഹിത വിഭാഗത്തിനടുത്തായതിനാല്‍ വളരെ പെട്ടെന്ന് രോഗികളെ സ്ട്രോക് സെന്ററിലേക്ക് മാറ്റി എല്ലാ ചികിത്സയും നല്‍കാനാകും.

തലച്ചോറിന്റെ അറ്റാക്കായ (ബ്രെയിന്‍ അറ്റാക്) സ്ട്രോക് അഥവാ പക്ഷാഘാതം ബാധിച്ചവര്‍ക്ക് അടിയന്തിര ചികിത്സാ സൗകര്യമൊരുക്കുന്ന സമഗ്ര സ്ട്രോക് സെന്ററുകള്‍ സംസ്ഥാനത്തെ എല്ലാ മെഡികല്‍ കോളജുകളിലും സ്ഥാപിച്ച് വരികയാണ്. ജില്ലാ, ജെനെറല്‍ ആശുപത്രികളിലും സ്ട്രോക് യൂനിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിച്ച് രക്തക്കുഴല്‍ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായാണ് സ്ട്രോക് സംഭവിക്കുന്നത്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും.

ചിലപ്പോള്‍ മരണം തന്നെ സംഭവിക്കും. സ്ട്രോക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. അതിനാല്‍ തൊട്ടടുത്തുള്ള സ്ട്രോക് സെന്ററുകളില്‍ മാത്രം പോകുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിടി സ്‌കാന്‍, ന്യൂറോളജി, ന്യൂറോ സര്‍ജറി, ന്യൂറോ ഐസിയു എന്നീ സൗകര്യങ്ങളുള്ളവയാണ് സ്ട്രോക് സെന്ററുകള്‍.

Keywords:  The First Neuro Cath lab in government sector at Thiruvananthapuram Medical College, Thiruvananthapuram, News, Medical College, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia