ഉത്തര കേരളത്തിലെ ആദ്യ സമ്പൂര്‍ണ അഡല്‍ട് ആന്‍ഡ് പീഡിയാട്രിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു; ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി അഹ് മദ് ദേവര്‍കോവില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 01.07.2021) ഉത്തര കേരളത്തിലെ ആദ്യ സമ്പൂര്‍ണ അഡല്‍ട് ആന്‍ഡ് പീഡിയാട്രിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുറമുഖം വകുപ്പ് മന്ത്രി അഹ് മദ് ദേവര്‍കോവിലാണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓണ്‍ലൈന്‍ ആയാണ് ഉദ്ഘാടന കര്‍മം പൂര്‍ത്തീകരിച്ചത്.

'മജ്ജമാറ്റിവെക്കലിന് തെക്കന്‍ കേരളത്തെയോ കേരളത്തിന് പുറത്തുള്ള സെന്ററുകളെയോ ആശ്രയിക്കേണ്ടി വരുന്ന ഉത്തര കേരളത്തിലുള്ളവര്‍ക്ക് വലിയ ആശ്വാസമാണ് ആസ്റ്റര്‍ മിംസിലെ പുതിയ സെന്റര്‍' എന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
Aster mims 04/11/2022

ഉത്തര കേരളത്തിലെ ആദ്യ സമ്പൂര്‍ണ അഡല്‍ട് ആന്‍ഡ് പീഡിയാട്രിക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു; ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി അഹ് മദ് ദേവര്‍കോവില്‍

മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മുഴുവന്‍ നൂതന സൗകര്യങ്ങളും പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഉള്‍പെടെയുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വവും ഉണ്ടെന്നുള്ളത് ഡിപാര്‍ട് മെന്റിന്റെ സവിശേഷതയാണ്.

ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂനിറ്റിന്റെ ഉദ്ഘാടനം ഡോ. കെ വി ഗംഗാധരന്‍ (സീനിയര്‍ കണ്‍സല്‍ടന്റ് ആന്‍ഡ് ഹെഡ്, ആസ്റ്റര്‍ മിംസ് കാന്‍സര്‍ സെന്റര്‍) നിര്‍വഹിച്ചു. ചടങ്ങില്‍ ഡോക്ടര്‍മാരായ ഫര്‍ഹാന്‍ യാസിന്‍ (നോര്‍ക് കേരള സി ഇ ഒ), കേശവന്‍ (പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ശ്രീലേഷ് കെ പി (കണ്‍സല്‍ടന്റ് മെഡികല്‍ ഓങ്കോളജിസ്റ്റ്), അരുണ്‍ ചന്ദ്രശേഖരന്‍ (കണ്‍സല്‍ടന്റ്, മെഡിക്കല്‍ ഓങ്കോളജി), സതീഷ് പദ്മാനാഭന്‍ (കണ്‍സല്‍ടന്റ്, റേഡിയേഷന്‍ ഓങ്കോളജി), സലീം വി. പി(കണ്‍സല്‍ടന്റ് ഓങ്കോസര്‍ജന്‍), ഡോ. സജിത് ബാബു (ഡിപാര്‍ട്മെന്റ് മേധാവി, ഹെഡ് ആന്റ് നെക് സര്‍ജറി) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Keywords:  The first Complete Adult and Pediatric Bone Marrow Transplant Center in North Kerala operates at Aster Mims, Kozhikode, Kozhikode, News, Hospital, Treatment, Inauguration, Health, Health and Fitness, Minister, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia